തിരഞ്ഞെടുപ്പില്‍ ഭാര്യ തോറ്റു: വോട്ടര്‍മാര്‍ക്കു നല്കിയ പണം തിരികെ ചോദിച്ച് ഭര്‍ത്താവ്
വോട്ടുനല്കാമെന്നേറ്റു നാട്ടുകാര്‍ക്ക് പണം വാങ്ങിയെങ്കിലും തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പ്രഭാകറിന്റെ ഭാര്യ പരാജയപ്പെടുകയായിരുന്നു. ഇതോടെ അരിശം പൂണ്ട പ്രഭാകറാണ് നാട്ടുകാരില്‍ നിന്നും പണം തിരികെ വാങ്ങാന്‍ തീരുമാനിച്ചത്

സൂര്യപെട്ട്: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭാര്യക്കു വോട്ടു നല്കണമെന്നാവശ്യപ്പെട്ടു വോട്ടര്‍മാര്‍ക്കു നല്കിയ പണം തിരികെ ചോദിക്കുന്ന ഭര്‍ത്താവിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുന്നു. തെലങ്കാനയിലെ സൂര്യപെട്ട് ജില്ലയിലാണ് സംഭവം. ജാജിറെഡ്ഡിഗുദെം എന്ന ഗ്രാമത്തില്‍ നിന്നും പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച തന്റെ ഭാര്യക്കു വോട്ടു നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രഭാകര്‍ എന്നയാള്‍ നാട്ടുകാര്‍ക്ക് പണം വിതരണം ചെയ്തത്. നാട്ടുകാര്‍ പണം വാങ്ങിയെങ്കിലും തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പ്രഭാകറിന്റെ ഭാര്യ പരാജയപ്പെടുകയായിരുന്നു. ഇതോടെ അരിശം പൂണ്ട പ്രഭാകറാണ് നാട്ടുകാരില്‍ നിന്നും പണം തിരികെ വാങ്ങാന്‍ തീരുമാനിച്ചത്. ഇത് കൂട്ടത്തിലാരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചവര്ക്കെതിരേ നടപടി എടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
RELATED STORIES
വിജയ് ബാബു ആദ്യം മടങ്ങിയെത്തു, എന്നിട്ട് ജാമ്യഹരജി പരിഗണിക്കാം:...
23 May 2022 12:00 PM GMTമതസൗഹാര്‍ദത്തെ വെല്ലുവിളിക്കുന്ന കാസയ്ക്കെതിരെ ക്രിസ്ത്യന്‍...
23 May 2022 11:41 AM GMTതൃശൂരിൽ മുൻ എഐവൈഎഫ് സംസ്ഥാന സമിതി അംഗം സിപിഐ വിട്ട് ബിജെപിയിൽ ചേർന്നു
23 May 2022 11:35 AM GMTലോകാരോഗ്യ സംഘടനയുടെ ആദരം അര്‍ഹതയ്ക്കുള്ള അംഗീകാരമെന്ന് മന്ത്രി വീണാ...
23 May 2022 11:33 AM GMTമതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് ഇടക്കാല ജാമ്യം
23 May 2022 11:28 AM GMTവിസ്മയ കേസ് വിധി സ്വാഗതാർഹം: മന്ത്രി ആന്റണി രാജു
23 May 2022 11:21 AM GMT