പ്രജ്ഞാ സിങ് താക്കൂറിനെ ബിജെപിയില്‍നിന്ന് പുറത്താക്കണമെന്ന് നിതീഷ് കുമാര്‍
മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ രാജ്യസ്‌നേഹി എന്ന് വിളിച്ച പ്രജ്ഞാ സിങ് താക്കൂറിനെ ബിജെപിയില്‍നിന്ന് പുറത്താക്കണമെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് താക്കൂറിന്റെ വിവാദപ്രസ്താവനകളില്‍ ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാര്‍ രംഗത്ത്. മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ രാജ്യസ്‌നേഹി എന്ന് വിളിച്ച പ്രജ്ഞാ സിങ് താക്കൂറിനെ ബിജെപിയില്‍നിന്ന് പുറത്താക്കണമെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. തനിക്കും തന്റെ പാര്‍ട്ടിക്കും ഇത്തരം പരാമര്‍ശങ്ങളുമായി പൊരുത്തപ്പെടാന്‍ സാധിക്കില്ല.
പ്രജ്ഞയുടെ പരാമര്‍ശം അപലപിക്കപ്പെടേണ്ടതാണ്. ഗാന്ധിജി രാഷ്ട്രത്തിന്റെ പിതാവാണ്. ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന തരത്തിലൊരു പരാമര്‍ശം നടത്തുന്നത് ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. വിവാദപ്രസ്താവനയ്‌ക്കെതിരേ രാജ്യത്തുടനീളം വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ പ്രജ്ഞാ സിങിനെ ബിജെപി തള്ളിപ്പറഞ്ഞിരുന്നു. ഒടുവില്‍ വിവാദത്തില്‍ പരസ്യമായി മാപ്പുപറഞ്ഞ താക്കൂര്‍ മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് പ്രതികരിച്ചത്. പ്രജ്ഞാ സിങ്ങിനോടും ഗോഡ്‌സെയെ സ്തുതിച്ചുകൊണ്ട് പ്രസ്താവന നടത്തിയ മറ്റു നേതാക്കളോടും വിശദീകരണം തേടിയിരിക്കുകയാണ് ബിജെപി.
RELATED STORIES
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ഡോ.ജോജോസഫിനെ അപകീര്ത്തിപ്പെടുത്തുന്ന...
27 May 2022 5:39 AM GMTഡല്ഹി സഫ്ദര്ജുങ് ആശുപത്രിയില് തീപിടിത്തം
27 May 2022 5:06 AM GMTകശ്മീരില് 4 സായുധരെ വധിച്ചു; 2 പേര് ടിവി അവതാരകയുടെ കൊലപാതകികളെന്ന്...
27 May 2022 4:54 AM GMTകൊയിലാണ്ടിയില് കാറും ലോറിയും കൂട്ടിയിടിച്ചു; 2 മരണം
27 May 2022 4:39 AM GMTപാതിരാത്രി പോലിസിന്റെ പോപുലര് ഫ്രണ്ട് വേട്ട; 23 പേരെ...
27 May 2022 4:07 AM GMTഗുജറാത്തില് വീണ്ടും മയക്കുമരുന്നുവേട്ട; മുന്ദ്ര തുറമുഖത്തുനിന്ന് 500...
27 May 2022 3:52 AM GMT