India

കര്‍ണാടകയില്‍ പുതിയ ഫോര്‍മുല; കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തേക്കും

ജെഡിഎസ്സില്‍നിന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്. കോണ്‍ഗ്രസ് മുഖ്യമന്ത്രി പദം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി സ്ഥാനം ജെഡിഎസ്സിന് നല്‍കാനാണ് നീക്കം. ജി പരമേശ്വര മുഖ്യമന്ത്രിയായേക്കുമെന്നാണ് വിവരം.

കര്‍ണാടകയില്‍ പുതിയ ഫോര്‍മുല; കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തേക്കും
X

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസര്‍ക്കാരില്‍ പുതിയ നീക്കം. ജെഡിഎസ്സില്‍നിന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്. കോണ്‍ഗ്രസ് മുഖ്യമന്ത്രി പദം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി സ്ഥാനം ജെഡിഎസ്സിന് നല്‍കാനാണ് പുതിയ ഫോര്‍മുല. ജി പരമേശ്വര മുഖ്യമന്ത്രിയായേക്കുമെന്നാണ് വിവരം. അന്തിമതീരുമാനം നേതൃയോഗങ്ങള്‍ക്ക് ശേഷമെന്നാണ് റിപോര്‍ട്ടുകള്‍. കുമാരസ്വാമി ഉപമുഖ്യമന്ത്രിയാവുമെന്നാണ് വിവരം. ജെഡിഎസ് ഇന്ന് പ്രത്യേക നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്.

യോഗത്തിനുശേഷം നിര്‍ണായക തീരുമാനമുണ്ടാവുമെന്നാണ് വിവരം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിനു വലിയ തിരിച്ചടിയാണ് നേരിട്ടത്. 22 സീറ്റ് കിട്ടുമെന്ന് പ്രഖ്യാപനം നടത്തിയ ബി എസ് യെദ്യൂരപ്പയെപ്പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു കര്‍ണാടകത്തില്‍ ബിജെപിയുടെ വിജയം. 28ല്‍ 25 സീറ്റുകളില്‍ ബിജെപി മുന്നേറിയപ്പോള്‍ കോണ്‍ഗ്രസും ജെഡിഎസ്സും ഓരോ സീറ്റിലൊതുങ്ങി. മുന്‍ പ്രധാനമന്ത്രി ദേവഗൗഡയും കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വീരപ്പമൊയ്‌ലിയും തോല്‍വിയറിഞ്ഞു. മാണ്ഡ്യയില്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ സുമലത അംബരീഷാണ് പരാജയപ്പെടുത്തിയത്.

Next Story

RELATED STORIES

Share it