മന്ത്രവാദം നടത്തിയെന്നാരോപിച്ചു യുവതിയെയും നാലു കുഞ്ഞുങ്ങളെയും തല്ലിക്കൊന്നു
മാങ്ക്രി മുണ്ട എന്നയുവതിയെയും പത്തും ഒന്നും വയസ്സായ പെണ്‍മക്കളെയും ഒമ്പതും നാലും വയസ്സുള്ള ആണ്‍മക്കളെയുമാണ് അക്രമികള്‍ തല്ലിക്കൊന്നത്
BY JSR29 Jan 2019 3:42 PM GMT

X
JSR29 Jan 2019 3:42 PM GMT
ഭുവനേശ്വര്‍: മന്ത്രവാദം നടത്തിയെന്നാരോപിച്ചു യുവതിയെയും നാലു കുഞ്ഞുങ്ങളെയും തല്ലിക്കൊന്ന ആറുപേരെ പോലിസ് അറസ്റ്റു ചെയ്തു. ഒഡീഷയിലെ സുന്ദര്‍ഗറിലാണ് സംഭവം. ഭുദ്രാം മുണ്ട, ദേഭ്ര മുണ്ട എന്നിവരും ബന്ധുക്കളുമാണ് അറസ്റ്റിലായത്. മാങ്ക്രി മുണ്ട എന്നയുവതിയെയും പത്തും ഒന്നും വയസ്സായ പെണ്‍മക്കളെയും ഒമ്പതും നാലും വയസ്സുള്ള ആണ്‍മക്കളെയുമാണ് അക്രമികള്‍ തല്ലിക്കൊന്നത്. കൊലക്കു ശേഷം നാലുപേരുടെയും മൃതദേഹങ്ങള്‍ അക്രമികള്‍ കിണറ്റിലെറിയുകയായിരുന്നു. ദേഭ്ര മുണ്ടയുടെ ഭാര്യക്കും കുടുംബാംഗങ്ങള്‍ക്കും രോഗം പിടിപെട്ടിരുന്നു. ഇതിനു കാരണം മാങ്ക്രി മുണ്ടയുടെ മന്ത്രവാദമാണെന്നുമാരോപിച്ചാണു കൊലപാതകങ്ങള്‍ നടത്തിയതെന്നു പോലിസ് പറഞ്ഞു.
Next Story
RELATED STORIES
രാജ്യത്ത് വാഹന ഇന്ഷുറന്സ് പ്രീമിയം വര്ധിപ്പിച്ചു; ജൂണ് ഒന്ന്...
26 May 2022 1:21 PM GMTവിമന് ഇന്ത്യ മൂവ്മെന്റ് പുതിയ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു
26 May 2022 6:49 AM GMTവിദ്വേഷ പ്രസംഗകര്ക്കെതിരേ നടപടി വേണം; പിസി ജോര്ജിനെതിരെയുള്ള...
26 May 2022 2:06 AM GMTലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്രത്തിന്റെ വിവേചനം തുടരുന്നു; ഗൈനക്കോളജി ...
25 May 2022 2:42 PM GMTചെന്നൈയില് ബിജെപി നേതാവിനെ വെട്ടിക്കൊന്നു
24 May 2022 5:48 PM GMTവാര്ധക്യം സുരക്ഷിതമാക്കാന് പെന്ഷന് വേണോ? ഇക്കാര്യം ചെയ്താല് മാസം...
24 May 2022 2:41 PM GMT