India

ബോളിവുഡ് നടി കങ്കണ റണാവത്തിന് കൊവിഡ്

ബോളിവുഡ് നടി കങ്കണ റണാവത്തിന് കൊവിഡ്
X

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം തന്നെയാണ് ഈ വിവരം അറിയിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അസ്വസ്ഥതകളുണ്ടായിരുന്നു. എന്റെ കണ്ണുകള്‍ വല്ലാതെ എരിയുന്നതുപോലെ തോന്നിയിരുന്നു. ഹിമാചല്‍ പ്രദേശിലേക്ക് പോവുന്നതിന് മുന്നോടിയായി കൊവിഡ് പരിശോധനയ്ക്ക് വിധേയമായി. ഫലം പോസിറ്റീവാണ്- കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഞാനിപ്പോള്‍ ക്വാറന്റൈനിലാണ്. ഈ വൈറസ് എന്റെ ശരീരത്തില്‍ പാര്‍ട്ടി നടത്തുകയായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇപ്പോഴെനിക്കറിയാം ഞാനതിനെ തകര്‍ക്കുമെന്ന്. ദയവായി നിങ്ങളുടെ മേല്‍ ആര്‍ക്കും ഒരു അധികാരവും നല്‍കരുത്, നിങ്ങള്‍ ഭയന്നാല്‍ അവര്‍ നിങ്ങളെ വീണ്ടും ഭയപ്പെടുത്തും. വരൂ നമുക്ക് ഒന്നിച്ച് കൊവിഡിനെ നശിപ്പിക്കാം. ഇതൊരു ചെറിയ പനിയാണ്. ഇത് അധികം പ്രചാരണം കൊടുത്ത് ആളുകളെ പേടിപ്പിക്കുകയാണ്- കങ്കണ ഇന്‍സ്റ്റയില്‍ കുറിച്ചു. ധ്യാനത്തിലിരിക്കുന്നൊരു ചിത്രം പങ്കുവച്ചുകൊണ്ടാണ് കങ്കണ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it