India

മോദിയെ കുറിച്ച് സിനിമ ചെയ്യണമെന്ന് ജിഗ്‌നേഷ് മേവാനി; പേര് 'കാവല്‍ക്കാരന്‍ കള്ളനാണ്'

ചിത്രത്തിന്റെ പേര് 'കാവല്‍ക്കാരന്‍ കള്ളനാണ്' എന്നായിരിക്കുമെന്നും മേവാനി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ രാഷ്ട്രീയ ജീവിതം ആസ്പതമാക്കിയുള്ള 'ദി ആക്‌സിഡന്‍ഷ്യല്‍ െ്രെപംമിനിസ്റ്റര്‍' വലിയ ചര്‍ച്ചക്ക് വഴിവെച്ചതിനു പിന്നാലെയാണ് മേവാനിയുടെ പരിഹാസം.

മോദിയെ കുറിച്ച് സിനിമ ചെയ്യണമെന്ന് ജിഗ്‌നേഷ് മേവാനി; പേര് കാവല്‍ക്കാരന്‍ കള്ളനാണ്
X

ന്യൂഡല്‍ഹി: മോദിയേയും ബിജെപിയേയും തുറന്നു കാണിക്കുന്ന തരത്തിലുള്ള സിനിമ ചെയ്യണമെന്ന ആഗ്രഹം തുറന്ന് പറഞ്ഞ് ദലിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായി ജിഗ്നേഷ് മേവാനി. ചിത്രത്തിന്റെ പേര് 'കാവല്‍ക്കാരന്‍ കള്ളനാണ്' എന്നായിരിക്കുമെന്നും മേവാനി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ രാഷ്ട്രീയ ജീവിതം ആസ്പതമാക്കിയുള്ള 'ദി ആക്‌സിഡന്‍ഷ്യല്‍ െ്രെപംമിനിസ്റ്റര്‍' വലിയ ചര്‍ച്ചക്ക് വഴിവെച്ചതിനു പിന്നാലെയാണ് മേവാനിയുടെ പരിഹാസം. മോദിയുടെ ജീവിതം ആസ്പതമാക്കിയുള്ള ചിത്രം തീര്‍ച്ചയായും ഒരു ബ്ലോക്ബസ്റ്റര്‍ ആയിരിക്കുമെന്നും, ഷാരൂഖ്-സല്‍മാന്‍-ആമിര്‍ ഖാന്‍മാരുടെ ചിത്രങ്ങള്‍ നേടുന്നതിനേക്കാള്‍ പണം ആ മോദി പടം നേടുമെന്നും മേവാനി പരിഹസിച്ചു.

പ്രധാനമന്ത്രി എന്ന നിലയില്‍ മോദി വന്‍പരാജയമാണ്. വാചക കസര്‍ത്തു കൊണ്ട് പിടിച്ചു നില്‍ക്കുന്ന തന്ത്രമാണ് പ്രധാനമന്ത്രിയും പാര്‍ട്ടിയും ചെയ്യുന്നതെന്നും മേവാനി കുറ്റപ്പെടുത്തി.




Next Story

RELATED STORIES

Share it