ഇന്ത്യയിലെ മുസ്‌ലിംകളെ പാകിസ്താനിലയക്കണമെന്നാവശ്യപ്പെട്ട് ഹരജി: താക്കീതുമായി സുപ്രിംകോടതി

ഇന്ത്യയിലെ മുസ്‌ലിംകളെ പാകിസ്താനിലയക്കണമെന്നാവശ്യപ്പെട്ട് ഹരജി: താക്കീതുമായി സുപ്രിംകോടതി

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്‌ലിംകളെ പാകിസ്താനിലയക്കണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച ഹരജി വാദം പോലും കേള്‍ക്കാതെ സുപ്രിംകോടതി തള്ളി. ജസ്റ്റിസുമാരായ വിനീത് സാരനും ആര്‍എഫ് നരിമാനും അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയതും താക്കീത് നല്‍കിയതും. സംഗത് സിങ്ങ് ചൗഹാന്‍ എന്നയാളാണ് ഹരജിയുമായി സുപ്രികോടതിയെ സമീപിച്ചത്. എന്നാല്‍ ഹരജി പരിഗണിച്ച ഉടനെ, ഹരജിയില്‍ വാദം നടത്താന്‍ താങ്കള്‍ തയ്യാറാണോയെന്നായിരുന്നു കോടതിയുടെ ചോദ്യം. വാദം നടത്തിയാല്‍ കേള്‍ക്കാമെന്നും എന്നാല്‍ അനന്തര നടപടികള്‍ക്കു താങ്കള്‍ വിധേയനാവേണ്ടിവരുമെന്നും കോടതി അഭിഭാഷകനോടു പറഞ്ഞു. കോടതിയുടെ താക്കീതോടെ വാദം നടത്താന്‍ തയ്യാറല്ലെന്നു അഭിഭാഷകന്‍ പറയുകയായിരുന്നു. ഇതോടെ ഹരജി തള്ളുന്നതായി കോടതി വ്യക്തമാക്കി.

RELATED STORIES

Share it
Top