ഗുജറാത്ത് ബിജെപി നേതാവിന്റെ കൊലപാതകം: മുഖ്യപ്രതി പാര്‍ട്ടി നേതാവു തന്നെയെന്നു പോലിസ്
കോണ്‍ഗ്രസിലായിരുന്ന ഛബില്‍ പട്ടേല്‍ 2012ല്‍ ഭാനുശാലിയെ തോല്‍പ്പിച്ചിരുന്നു. ഛബില്‍ പട്ടേല്‍ പിന്നീട് ബിജെപിയില്‍ ചേര്‍ന്നെങ്കിലും ഇരുവരും തമ്മില്‍ കലഹം മൂര്‍ച്ഛിച്ചു.

അഹ്മദാബാദ്: ഗുജറാത്തിലെ ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ജയന്തിഭായ് ഭാനുശാലിയെ തീവണ്ടിയില്‍ വെടിവച്ചുകൊന്ന കേസിലെ മുഖ്യപ്രതി ബിജെപി നേതാവായ ഛബില്‍ പട്ടേലെന്നു പോലിസ്. പാര്‍ട്ടിയിലെ ആഭ്യന്തര കലഹമാണ് കൊലപാതക കാരണമെന്നു എഡിജിപി അജയ് തോമര്‍ പറഞ്ഞു. ഛബില്‍ പട്ടേലിന്റെ നിര്‍ദേശപ്രകാരം വാടക കൊലയാളികളാണ് ട്രെയനില്‍ വച്ചു കൃത്യം നടത്തിയത്. കൊലപാതകം ആസൂത്രണം ചെയ്ത ഛബില്‍ പട്ടേല്‍ വിദേശത്തു പോവുകയായിരുന്നു. കൊലക്കു ശേഷം ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി പ്രതികള്‍ രക്ഷപ്പെടുകയായിരുന്നുവെന്നും എഡിജിപി വ്യക്തമാക്കി. കോണ്‍ഗ്രസിലായിരുന്ന ഛബില്‍ പട്ടേല്‍ 2012ല്‍ ഭാനുശാലിയെ തോല്‍പ്പിച്ചിരുന്നു. ഛബില്‍ പട്ടേല്‍ പിന്നീട് ബിജെപിയില്‍ ചേര്‍ന്നെങ്കിലും ഇരുവരും തമ്മില്‍ കലഹം മൂര്‍ച്ഛിച്ചു. 2017ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച ഛബില്‍ പട്ടേല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഇതിനു പിന്നില്‍ ഭാനുശാലിയാണെന്നു വ്യക്തമായതോടെ പക വര്‍ധിക്കുകയും കൊലപ്പെടുത്താന്‍ തീരുമാനിക്കുകയുമായിരുന്നുവെന്നു പോലിസ് പറഞ്ഞു. ഈ മാസം എട്ടിനു പുലര്‍ച്ചെയാണ് ഭുജില്‍നിന്ന് അഹമ്മദാബാദിലേക്കുള്ള ട്രെയിനില്‍ വച്ചു ഭാനുശാലിയെ വെടിവച്ചു കൊന്നത്.
RELATED STORIES
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം;പുനരന്വേഷണ ഹരജിയില്‍ വിധി ഇന്ന്
21 May 2022 3:37 AM GMTകെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാക്കും
21 May 2022 3:20 AM GMTനെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഇന്ന് തുറക്കും
21 May 2022 3:17 AM GMTആവേശം നിറച്ച് അത്ലറ്റിക്സ് മത്സരങ്ങള്‍: മലപ്പുറം ജില്ല ഒന്നാമത്
21 May 2022 3:11 AM GMTദുരൂഹ സാഹചര്യത്തില്‍ പ്രവാസിയുടെ മരണം; ഏഴ് പേര് കസ്റ്റഡിയില്‍
21 May 2022 2:38 AM GMTആലപ്പുഴ ഒരുങ്ങി; പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനവും വോളണ്ടിയര്‍...
21 May 2022 1:50 AM GMT