India

ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയാര്‍, പക്ഷേ കര്‍ഷകര്‍ തയ്യാറാവുന്നില്ല; കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍

രാഷ്ട്രീയ പാര്‍ട്ടുകളുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് നിയമം രാജ്യസഭയും ലോക്‌സഭയും പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയാര്‍, പക്ഷേ കര്‍ഷകര്‍ തയ്യാറാവുന്നില്ല; കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍
X

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് മേലുള്ള പ്രതിസന്ധി അവസാനിപ്പിക്കാന്‍ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍. പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണകരമായതാണ്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്മാറില്ലെന്നാണ് കര്‍ഷകര്‍ ഉറപ്പിച്ച് പറയുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എല്ലാ കര്‍ഷക സംഘടനകളും ചേര്‍ന്ന് ഒരു ദിവസം തീരുമാനിക്കട്ടെ, കേള്‍ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്', അദ്ദേഹം പറഞ്ഞു. നിയമ ഭേദഗതിയോട് സഹകരിക്കാന്‍ കര്‍ഷകര്‍ തയാറാവണമെന്നും തോമര്‍ ഓര്‍മ്മിപ്പിച്ചു. രാഷ്ട്രീയ പാര്‍ട്ടുകളുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് നിയമം രാജ്യസഭയും ലോക്‌സഭയും പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നിയമം എപിഎംസിയെയോ എംഎസ്പിയെയോ ബാധിക്കുന്നതല്ല. മണ്ഡിമാരില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അവരുടെ വിളകള്‍ മണ്ഡികള്‍ക്കല്ലാതെ എവിടെ വേണമെങ്കിലും വില്‍ക്കാന്‍ കഴിയും. ഇത് കര്‍ഷകരെ ബോധ്യപ്പെടുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഞങ്ങളുടെ പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഞങ്ങളുടെ പക്കല്‍ വരണമെന്നാണ് എനിക്ക് കര്‍ഷകരോട് പറയാനുള്ളതെന്ന് മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it