ഗാന്ധിഘാതകര്‍ ദേശസ്‌നേഹം പഠിപ്പിക്കേണ്ടതില്ലെന്നു മമത

കൊല്‍ക്കത്ത: മഹാത്മാ ഗാന്ധിയുടെ ഘാതകര്‍ ദേശീയതയും ദേശസ്‌നേഹവും പഠിപ്പിക്കേണ്ടെന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പുല്‍വാമ ആക്രമണത്തെ കുറിച്ചു ചോദ്യങ്ങള്‍ ചോദിക്കുന്നവരെ ദേശദ്രോഹികളും പാകിസ്താന്‍ ചാരന്‍മാരുമാക്കുകയാണ് ബിജെപി. എന്നാല്‍ രഹസ്യാന്വേഷണ റിപോര്‍ട്ട് ഉണ്ടായിട്ടും ജവാന്‍മാരുടെ ജീവന്‍ രക്ഷിക്കാനുള്ള നടപടി സ്വീകരിക്കാത്തതിനെ കുറിച്ചു അവര്‍ക്ക് മറുപടിയില്ല. നമ്മുടെ ജവാന്‍മാരുടെ ജീവന്‍ വച്ച് രാഷ്ട്രീയം കളിച്ചതിനെയാണ് നാം ചോദ്യം ചെയ്യുന്നത്. എന്നാല്‍ ഈ വിഷയം ഉന്നയിക്കുന്നവരെ അവര്‍ ദേശദ്രോഹികളാക്കി മുദ്രകുത്തുന്നു. എന്തായാലും മഹാത്മാ ഗാന്ധിയുടെ ഘാതകര്‍ തങ്ങളെ ദേശീയതയും ദേശസ്‌നേഹവും പഠിപ്പിക്കേണ്ട- സെക്രട്ടറിയേറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മമത പറഞ്ഞു. നരേന്ദ്രമോദി-അമിത് ഷാ െ്രെപവറ്റ് കമ്പനിയാണ് ബിജെപിയെന്നും മമത പറഞ്ഞു.
RELATED STORIES
കൊല്ലത്ത് അയല്‍വാസിയുടെ വെട്ടേറ്റ് ഗൃഹനാഥന് മരിച്ചു
23 May 2022 3:07 AM GMTകൊച്ചി ഹെറോയിന്‍ വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്‍സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില്‍ പോയ പി സി ജോര്‍ജിനെ...
23 May 2022 2:19 AM GMTനാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMTസോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് മടങ്ങിയ ബസ് അപകടത്തില്‍പ്പെട്ടു;...
23 May 2022 1:19 AM GMTവിസ്മയ കേസില്‍ വിധി ഇന്ന്
23 May 2022 1:11 AM GMT