Latest News

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലിസുകാരനെ മര്‍ദിച്ചതായി പരാതി

കേസെടുത്ത് വഞ്ചിയൂര്‍ പോലിസ്

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലിസുകാരനെ മര്‍ദിച്ചതായി പരാതി
X

തിരുവനന്തപുരം: കുടുംബത്തോടൊപ്പം മാളിലെത്തിയ പോലിസുകാരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. എആര്‍ ക്യാംപിലെ പോലിസുകാരനായ മിഥുന്‍ റോയിക്കാണ് മര്‍ദനമേറ്റത്. പോലിസുകാരന്റെ പരാതിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ വഞ്ചിയൂര്‍ പോലിസ് കേസെടുത്തു.

പുതുവല്‍സര രാത്രിയില്‍ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാര്‍ട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്‌ഐ പ്രവര്‍ത്തകരും പോലിസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് എസ്എഫ്‌ഐക്കാരെ തല്ലിയ പോലിസ് സംഘത്തില്‍പെട്ടയാളാണ് മിഥുന്‍ റോയ്. അതിനുള്ള പ്രതികാരമാണ് മാളിലെ തല്ലെന്നാണ് പരാതി.

Next Story

RELATED STORIES

Share it