ധോണിയുടെ റണ്ണൗട്ട് കണ്ട ആരാധകന്‍ കുഴഞ്ഞു വീണു മരിച്ചു
കൊല്‍ക്കത്ത: മൊബൈലില്‍ ലോകകപ്പ് ക്രിക്കറ്റ് മല്‍സരം കണ്ടുകൊണ്ടിരിക്കുകയായിരുന്ന ധോണി ആരാധകന്‍ കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ ദിവസം സെമിഫൈനലായ ഇന്ത്യാ- ന്യൂസിലാന്റ് മല്‍സരം കാണുന്നതിനിടെയാണ് കൊല്‍ക്കത്തയിലെ സൈക്കിള്‍ കട ഉടമയും ധോണി ആരാധകനുമായ ശ്രീകാന്ത് മെയ്റ്റി(33) കുഴഞ്ഞു വീണു മരിച്ചത്.
മൊബൈലില്‍ കളി കണ്ടിരിക്കേ ധോണിയുടെ റണ്ണൗട്ട് കണ്ട ശ്രീകാന്ത് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് സമീപത്തെ കടയുടമയായ സച്ചിന്‍ ഘോഷ് പറഞ്ഞു. ബോധരഹിതനായി നിലത്തുവീണുകിടന്ന ശ്രീകാന്തിനെ ഉടന്‍ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ലോകകപ്പിന്റെ ആദ്യ സെമിയില്‍ ഇന്ത്യക്കെതിരെ 18 റണ്‍സിന്റെ വിജയമാണ് ന്യൂസിലാന്റ് സ്വന്തമാക്കിയത്. മല്‍സരത്തില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ ധോണിയിലായിരുന്നു. മികച്ച തുടക്കം കാഴ്ച വച്ച ധോണി പക്ഷേ ഡബിള്‍ എടുക്കാനുള്ള ശ്രമത്തിനിടെ റണ്ണൗട്ടാവുകയായിരുന്നു. കണ്ണീരോടെയാണ് ധോണി ഗ്രൗണ്ടില്‍ നിന്നു മടങ്ങിയത്.
RELATED STORIES
ഗ്യാന്‍വാപി മസ്ജിദിനെതിരായ കോടതി വിധിക്കെതിരേ എസ്ഡിപിഐ രാജ്യവ്യാപക...
16 May 2022 6:44 PM GMTചെല്ലാനം തീരമേഖല പൂര്‍ണ്ണമായും കടല്‍ ഭിത്തി നിര്‍മ്മിച്ച്...
16 May 2022 5:30 PM GMTഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനകളെ ചെറുക്കുക; രാജ്ഭവന് മുന്നില്‍...
16 May 2022 5:25 PM GMTഗ്യാന്‍വാപി മസ്ജിദില്‍ വിശ്വാസികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ...
16 May 2022 3:13 PM GMTകെ റെയില്‍: ഉടമകള്‍ക്ക് സമ്മതമെങ്കില്‍ കല്ലിടുമെന്ന് റവന്യൂ മന്ത്രി
16 May 2022 2:36 PM GMTകൂളിമാട് പാലം തകര്‍ന്ന സംഭവം: മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട്...
16 May 2022 2:17 PM GMT