പ്രിയങ്കയെ രാഷ്ട്രീയത്തിലിറക്കിയത് കോണ്‍ഗ്രസില്‍ കുടുംബപരമ്പര നിലനിര്‍ത്താന്‍- വിവാദ പ്രസ്താവനയുമായി അമിത്ഷാ

പ്രിയങ്കയെ രാഷ്ട്രീയത്തിലിറക്കിയത് കോണ്‍ഗ്രസില്‍ കുടുംബപരമ്പര നിലനിര്‍ത്താന്‍- വിവാദ പ്രസ്താവനയുമായി അമിത്ഷാ

ഗോദ്ര: പ്രിയങ്കാ ഗാന്ധിയെ രാഷ്ട്രീയത്തിലിറക്കിയതു കോണ്‍ഗ്രസില്‍ ഗാന്ധി കുടുംബത്തിന്റെ വംശ പരമ്പര നിലനിര്‍ത്താന്‍ വേണ്ടിയെന്നു അമിത്ഷാ. കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി പദമടക്കമുള്ളവയെല്ലാം സംവരണം ചെയ്യപ്പെട്ടതാണ്. ഒരു സാധാരണക്കാരനു കോണ്‍ഗ്രസില്‍ ഇത്തരം സ്ഥാനങ്ങള്‍ ആഗ്രഹിക്കാനേ സാധ്യമല്ല. ഗാന്ധികുടുംബത്തിന്റെ പരമ്പര പാര്‍ട്ടിയില്‍ നിലനിര്‍ത്താന്‍ വേണ്ടിയാണു പ്രിയങ്കാ ഗാന്ധിയെ രാഷ്ട്രീയത്തിലിറക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കല്ല്യാണം കഴിച്ചിട്ടില്ല. അതിനാല്‍ കോണ്‍ഗ്രസില്‍ കുടുംബ പരമ്പര നിലനിര്‍ത്താന്‍ പ്രിയങ്കാ ഗാന്ധിയെ രാഷ്ട്രീയത്തിലിറക്കുകയായിരുന്നു.- പാര്‍ട്ടി യോഗത്തില്‍ ഷാ പറഞ്ഞു. ബിജെപിയില്‍ സാധാരണക്കാരനു വരെ പാര്‍ട്ടി അധ്യക്ഷനാവാനും ചായക്കാരനുവരെ പ്രധാനമന്ത്രിയാവാനും സാധിക്കും. ഇതുപോലെ കോണ്‍ഗ്രസില്‍ ഒരു സാധാരണക്കാരനു ആഗ്രഹിക്കാനാവുമോ എന്നും ഷാ ചോദിച്ചു.

RELATED STORIES

Share it
Top