India

യുപിയില്‍ ബിജെപി നേതാവിനെ വെടിവച്ചുകൊന്നു

ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ബിജെപി മണ്ഡലത്തിന്റെ (വാര്‍ഡ്) വൈസ് പ്രസിഡന്റ് ഡി കെ ഗുപ്തയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ബൈക്കിലെത്തിയ സംഘം ഗുപ്തയ്ക്കുനേരേ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

യുപിയില്‍ ബിജെപി നേതാവിനെ വെടിവച്ചുകൊന്നു
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ ബിജെപി നേതാവിനെ അജ്ഞാതസംഘം വെടിവച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ബിജെപി മണ്ഡലത്തിന്റെ (വാര്‍ഡ്) വൈസ് പ്രസിഡന്റ് ഡി കെ ഗുപ്തയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ബൈക്കിലെത്തിയ സംഘം ഗുപ്തയ്ക്കുനേരേ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

രാത്രി എട്ടുമണിയോടെ ഗുപ്ത തന്റെ പലചരക്കുകട പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു മൂന്ന് ബൈക്കുകളിലായെത്തിയ സംഘം ആക്രമിച്ചത്. വെടിയുതിര്‍ത്തശേഷം അക്രമികള്‍ ഓടിരക്ഷപ്പെട്ടു. വെടിയേറ്റ ഗുപ്തയെ ആഗ്രയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് ബന്ധുകള്‍ പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എസ്എസ്പി സച്ചിന്ദ്ര പട്ടേല്‍ പറഞ്ഞു. നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ തുണ്ട്ല മണ്ഡലത്തില്‍ മല്‍സരിക്കുന്ന ബിജെപിയുടെ സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന് സംഭവദിവസം ഗുപ്ത പോയിരുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു.

Next Story

RELATED STORIES

Share it