India

ബംഗാള്‍ പോര്: ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപോര്‍ട്ട് നല്‍കി

ചീഫ് സെക്രട്ടറിയില്‍നിന്നും ഡിജിപിയില്‍നിന്നും വിശദീകരണം തേടിയശേഷമാണ് ഗവര്‍ണര്‍ കേസരീനാഥ് ത്രിപാഠി റിപോര്‍ട്ട് സമര്‍പ്പിച്ചത്. ബംഗാളിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് റിപോര്‍ട്ടില്‍ ഗവര്‍ണര്‍ വിശദീകരിച്ചിട്ടുണ്ട്. സിബിഐ പരിശോധനയെത്തുടര്‍ന്ന് ബംഗാളിലെ സാഹചര്യം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങാണ് ഗവര്‍ണറോട് വിശദീകരണം തേടിയിരുന്നത്.

ബംഗാള്‍ പോര്: ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപോര്‍ട്ട് നല്‍കി
X

കൊല്‍ക്കത്ത: ശാരദ റോസ്‌വാലി ചിട്ടിതട്ടിപ്പുകേസില്‍ കൊല്‍ക്കത്ത പോലിസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യംചെയ്യാനെത്തിയസിബിഐ ഉദ്യോഗസ്ഥരെ പശ്ചിമബംഗാള്‍ പോലിസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപോര്‍ട്ട് സമര്‍പ്പിച്ചു. ചീഫ് സെക്രട്ടറിയില്‍നിന്നും ഡിജിപിയില്‍നിന്നും വിശദീകരണം തേടിയശേഷമാണ് ഗവര്‍ണര്‍ കേസരീനാഥ് ത്രിപാഠി റിപോര്‍ട്ട് സമര്‍പ്പിച്ചത്. ബംഗാളിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് റിപോര്‍ട്ടില്‍ ഗവര്‍ണര്‍ വിശദീകരിച്ചിട്ടുണ്ട്.

സിബിഐ പരിശോധനയെത്തുടര്‍ന്ന് ബംഗാളിലെ സാഹചര്യം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങാണ് ഗവര്‍ണറോട് വിശദീകരണം തേടിയിരുന്നത്. ബംഗാള്‍ വിഷയത്തില്‍ സിബിഐ ഉദ്യോഗസ്ഥരും ഡയറക്ടര്‍ ഋഷികുമാര്‍ ശുക്ലയ്ക്ക് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതേസമയം, കൊല്‍ക്കത്ത പോലിസ് കമ്മീഷണര്‍ക്കെതിരേ സിബിഐ സുപ്രിംകോടതിയെ സമീപിച്ച സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായുള്ള പോരാട്ടം കടുപ്പിച്ച് കൊല്‍ക്കത്ത സിബിഐ ജോയിന്റ് ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവക്കെതിരേ ബംഗാള്‍ പോലിസ് സമന്‍സ് പുറപ്പെടുവിച്ചു. തട്ടിപ്പുകേസില്‍ ഹാജരാവണമെന്നാവശ്യപ്പെട്ടാണ് സമന്‍സ് നല്‍കിയത്.

എന്നാല്‍, നോട്ടീസിന് പിന്നാലെ പങ്കജ് ശ്രീവാസ്തവ ഡല്‍ഹിയിലേക്ക് പോയി. സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസുകള്‍ വേഗത്തിലാക്കാന്‍ കഴിഞ്ഞദിവസംതന്നെ മമതാ ബാനര്‍ജി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊല്‍ക്കത്ത പോലിസിന്റെ നടപടിയും. ബംഗാളിലെ ഭരണഘടനാ പ്രതിസന്ധിയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തുന്ന ധര്‍ണ തുടരുകയാണ്. ഏതെങ്കിലും അന്വേഷണ ഏജന്‍സിക്കെതിരേയല്ല, മോദി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെയാണ് സമരം നടത്തുന്നതെന്ന് മമതാ ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു. സമാധാനപരമായ സത്യഗ്രഹം മാത്രമാണ് നടത്തുന്നതെന്നും വെള്ളിയാഴ്ച സമരം അവസാനിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it