ലഖ്‌നോ വിമാനത്താവളത്തില്‍ അഖിലേഷ് യാദവിനെ പോലിസ് തടഞ്ഞു

ലഖ്‌നോ: അലഹാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥി യൂനിയന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകാനായി ലഖ്‌നോ വിമാനത്താവളത്തിലെത്തിയ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ പോലിസ് തടഞ്ഞു. സമാജ്‌വാദി പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായ സമാജ്‌വാദി പാര്‍ട്ടി ചത്ര സഭയുടെ പ്രതിനിധിയാണ് അലഹബാദ് സര്‍വകലാശാല യൂനിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതേ തുടര്‍ന്നാണു വിദ്യാര്‍ഥി യൂനിയന്റെ പരിപാടിയില്‍ പങ്കെടുക്കാനായി അഖിലേഷ് വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ ഉത്തരവുകളൊന്നും ഇല്ലാതെയെത്തിയ പോലിസ് അഖിലേഷിനെ ബലം പ്രയോഗിച്ച് തടയുകയായിരുന്നു. പരിപാടിയുടെ വിശദ വിവരങ്ങളും യാത്രവിവരങ്ങളും നേരത്തെ അധികൃതര്‍ക്ക് കൈമാറിയിരുന്നുവെന്നും എന്നിട്ടും മുന്നറിയിപ്പില്ലാതെ യാത്ര തടയുകയായിരുന്നുവെന്നും അഖിലേഷ് പറഞ്ഞു. യുവജനങ്ങള്‍ ബിജെപിക്കെതിരേ തിരിഞ്ഞതില്‍ വിറളിപൂണ്ടാണു സര്‍ക്കാര്‍ ഇത്തരം നടപടികളുമായി രംഗത്തെത്തുന്നതെന്നും അഖിലേഷ് പറഞ്ഞു. അതേസമയം പരിപാടിയില്‍ പങ്കെടുക്കരുതെന്നു അലഹബാദ് സര്‍വകലാശാലാ അധികൃതര്‍ അഖിലേഷിനോടു ആവശ്യപ്പെട്ടിരുന്നെന്നും ഇതിന്റെ ഭാഗമായാണു യാത്ര തടഞ്ഞതെന്നും പോലിസ് അറിയിച്ചു.
RELATED STORIES
നടി ആക്രമിക്കപ്പെട്ട കേസ്: മുഖ്യമന്ത്രി ഇരുട്ടുകൊണ്ട്...
25 May 2022 7:20 PM GMTഖുത്തുബ് മിനാര്‍ കേസ്: വിധി പറയുന്നത് ജൂണ്‍ ഒമ്പതിലേക്ക് മാറ്റി
25 May 2022 7:12 PM GMTഅടിമാലി മരം കൊള്ളക്കേസ്; ഒന്നാം പ്രതി മുന്‍ റെയ്ഞ്ച് ഓഫിസര്‍...
25 May 2022 6:04 PM GMTകശ്മീരില്‍ ടിക് ടോക് താരത്തെ സായുധര്‍ വെടിവച്ച് കൊന്നു
25 May 2022 5:41 PM GMTഫലസ്തീന് ബാലനെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു
25 May 2022 5:24 PM GMTദ്വിദിന സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തില്‍
25 May 2022 5:17 PM GMT