India

ഭാരത് ബന്ദിനെ പിന്തുണച്ച പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രത്തിന് മുന്നിൽ മാപ്പ് പറയണമെന്ന് യോ​ഗി

അരാജകത്വവും ക്രമക്കേടും സൃഷ്ടിക്കുന്നതിനായി നിരപരാധികളായ കർഷകരുടെ ചുമലിൽ നിന്ന് അവർ വെടിയുതിർക്കുന്നതിന്റെ ഉദാഹരണമാണിത്.

ഭാരത് ബന്ദിനെ പിന്തുണച്ച പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രത്തിന് മുന്നിൽ മാപ്പ് പറയണമെന്ന് യോ​ഗി
X

ലഖ്നോ: കാർഷിക നിയമത്തെ പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയവൽക്കരിച്ചെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭാരത് ബന്ദിനെ പിന്തുണച്ച പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രത്തിന് മുന്നിൽ മാപ്പ് പറയണമെന്ന് യോ​ഗി പറഞ്ഞു. തന്റെ ഔദ്യോഗിക വസതിയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് യോ​ഗി ഇക്കാര്യം പറഞ്ഞത്.

കോൺഗ്രസിന്റേത് ഇരട്ടത്താപ്പാണ്. കാർഷിക നിയമത്തെ എതിർക്കുന്നതിന്റെ പേരിൽ അരാജകത്വം അഴിച്ചുവിടുകയും ഭാരത് ബന്ദ് ആഹ്വാനത്തിന് പിന്തുണ നൽകുകയും ചെയ്തുകൊണ്ട് പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയത്തിലെ മൂല്യങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും തത്വങ്ങളുടെയും മനോഭാവത്തെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച ഭാരത് ബന്ദ് ആഹ്വാനത്തെ പിന്തുണച്ച പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രത്തിന് മുന്നിൽ മാപ്പ് പറയണം. അരാജകത്വവും ക്രമക്കേടും സൃഷ്ടിക്കുന്നതിനായി നിരപരാധികളായ കർഷകരുടെ ചുമലിൽ നിന്ന് അവർ വെടിയുതിർക്കുന്നതിന്റെ ഉദാഹരണമാണിത്. ഈ പാർട്ടികളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയും പരിശോധിക്കേണ്ടതുണ്ട്. എപിഎംസി നിയമം ഭേദഗതി ചെയ്ത് മണ്ഡികൾ ഇല്ലാതാക്കുന്ന നിയമം നടപ്പിലാക്കുമെന്ന് 2019-ൽ കോൺഗ്രസ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it