India

തുടർച്ചയായ മൂന്നാം ദിനവും രോഗമുക്തരുടെ എണ്ണത്തിൽ വർധന; 34,602 രോഗികൾ ആശുപതി വിട്ടു

രോഗമുക്തരും ചികിൽസയിലുള്ളവരും തമ്മിലുള്ള അന്തരം 3,77,073 ആയി വര്‍ധിച്ചു

തുടർച്ചയായ മൂന്നാം ദിനവും രോഗമുക്തരുടെ എണ്ണത്തിൽ വർധന; 34,602 രോഗികൾ ആശുപതി വിട്ടു
X

ന്യൂഡൽഹി: തുടര്‍ച്ചയായ മൂന്നാം ദിനവും രാജ്യത്തെ കൊവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത് 34,602 പേര്‍. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം എട്ടു ലക്ഷത്തിനു മേൽ ആയി. നിലവിൽ രോഗമുക്തരുടെ എണ്ണം 8,17,208.

രോഗമുക്തി നിരക്ക് പുതിയ ഉയരങ്ങളിൽ എത്തി, 63.45%. രോഗമുക്തരും ചികിൽസയിലുള്ളവരും (നിലവിൽ 4,40,135) തമ്മിലുള്ള അന്തരം 3,77,073 ആയി വര്‍ധിച്ചു. കൂട്ടായ ശ്രമങ്ങളുടെ ഫലമായി രാജ്യത്തെ കൊവിഡ് മരണനിരക്കും കുറയുകയാണ്. നിലവില്‍ 2.38% ആണ് രാജ്യത്തെ മരണനിരക്ക്.

കേന്ദ്രഗവണ്‍മെന്റിന്റെ നേതൃത്വത്തിലുള്ള കൊവിഡ് 19 പ്രതിരോധ നടപടികളാണ് ഈ നേട്ടത്തിന് കാരണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും നിരന്തരമായ പരിശ്രമങ്ങള്‍ കൂടുതല്‍ ഫലപ്രദമായ നിയന്ത്രണം, ദ്രുതഗതിയിലുള്ള പരിശോധന, കാര്യക്ഷമമായ ചികിൽസ എന്നിവ ഉറപ്പാക്കുന്നതുമൂലം സ്ഥിരമായി രോഗമുക്തരുടെ എണ്ണം വർധിച്ചു വരികയാണ്.

Next Story

RELATED STORIES

Share it