ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മകന് ദാരുണാന്ത്യം; മാതാപിതാക്കള്‍ക്ക് ഗുരുതര പരിക്ക്
ഹൈദരാബാദ്: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 18കാരന് ദാരുണാന്ത്യം. മാതാപിതാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ധൂല്‍പേട്ടിലാണ് സംഭവം. മാനവ് സിങ് (18) ആണ് മരിച്ചത്. മാതാപിതാക്കളായ നീരജ് സിങ് (48), സുചരിത സിങ് (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാതാവ് സുചരിതയുടെ കൈകള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. നീരജിന് 70 ശതമാനത്തിലധികം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലാണെന്ന് പോലിസ് പറയുന്നു.
അനധികൃതമായി ഗ്യാസ് സിലിണ്ടര്‍ നിറച്ചുനല്‍കുന്ന സ്ഥലത്താണ് അപകടം നടന്നത്. സിലിണ്ടര്‍ നിറയ്ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മാതാപിതാക്കളെ കാഞ്ചന്‍ബാഗിലെ അപ്പോളോ ഡിആര്‍ഡിഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ പോലിസ് കേസെടുത്തു. മംഗള്‍ഹട്ട് പോലിസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT