കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് പോലിസ്
ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ തുടരുമെന്നു ക്രമസമാധാന പോലിസ് ഉദ്ദോഗസ്ഥന്‍ മുനീര്‍ ഖാന്‍. ജമ്മു കശ്മീരിന് പ്രത്യകപദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇവ പിന്‍വലിക്കാന്‍ സമയമായിട്ടില്ല. സമാധാനപരമായി സ്വാതന്ത്ര്യദിനാഘോഷം നടത്തുകയെന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജമ്മുവില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തായി മുനീര്‍ ഖാന്‍ അറിയിച്ചു.
കശ്മീരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വെടിവയ്‌പോ മരണമോ ഉണ്ടായിട്ടില്ലെന്നും നേതാക്കളുടെ തടങ്കല്‍ ക്രമസമാധാനം നിലനിര്‍ത്താനാണെന്നും നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കില്ലെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് ബന്‍സാല്‍ പറഞ്ഞു. അനിഷ്ട സംഭവങ്ങള്‍ ഇല്ലാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ എടുത്തിട്ടുണ്ടെന്നും നേതാക്കളുടെ തടങ്കല്‍ അടക്കമുള്ള നടപടികള്‍ പ്രാദേശികമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ എടുത്തതാണെന്നും അദ്ദേഹം വിശദീകരിച്ചു.
RELATED STORIES
നവാസിന്റെ അറസ്റ്റ്;പോലിസിന്റെ ദുരുപയോഗം അരാജകത്വം സൃഷ്ടിക്കും:പോപുലര്‍ ...
25 May 2022 9:15 AM GMTസാമ്പത്തിക പ്രതിസന്ധി;ധനകാര്യ വകുപ്പിന്റെ ചുമതല എറ്റെടുത്ത്...
25 May 2022 7:28 AM GMTനടിയെ ആക്രമിച്ച കേസ്:കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന നടിയുടെ...
25 May 2022 6:59 AM GMTജിന്ന ടവറിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ച്;ബിജെപി ...
25 May 2022 6:10 AM GMTകാര്‍ഷികാവശ്യങ്ങള്‍ക്ക് നല്കിയ പട്ടയ ഭൂമിയില്‍ മറ്റു നിര്‍മ്മാണ...
25 May 2022 6:03 AM GMTവിലക്കയറ്റം;ഗോതമ്പിനു പിന്നാലെ പഞ്ചസാര കയറ്റുമതിയും...
25 May 2022 4:57 AM GMT