Districts

കൊല്ലം കുളത്തുപ്പുഴയില്‍ നിയന്ത്രണം വിട്ട പിക് അപ്പ് മറിഞ്ഞു രണ്ടു മരണം;മൂന്ന് പേര്‍ക്ക് പരുക്ക്

കൊല്ലം കുളത്തുപ്പുഴയില്‍ നിയന്ത്രണം വിട്ട പിക് അപ്പ് മറിഞ്ഞു രണ്ടു മരണം;മൂന്ന് പേര്‍ക്ക് പരുക്ക്
X

കൊല്ലം: നിയന്ത്രണം വിട്ട പിക് അപ് വാന്‍ മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. കൊല്ലം കുളത്തൂപ്പുഴയിലാണ് അപകടം ഉണ്ടായത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

കുളത്തുപ്പുഴ സ്വദേശി യഹിയ കുട്ടി, വളവുപച്ച സ്വദേശി സക്കീര്‍ എന്നിവരാണ് മരിച്ചത്. മൂന്നു പേരുടെ നില ഗുരുതരം.വനമേഖലയോട് ചേര്‍ന്ന സ്വകാര്യ എസ്‌റ്റേറ്റില്‍ ഇന്നലെ രാത്രിയിലായിരുന്നു അപകടം. റബ്ബര്‍ തോട്ടത്തിലെ മരം മുറിയുമായി ബന്ധപ്പെട്ട് മറ്റ് വാഹനങ്ങള്‍ക്ക് ഇന്ധനം കയറ്റി പോയപ്പഴാണ് അപകടം സംഭവിച്ചത്.

Next Story

RELATED STORIES

Share it