ബത്തേരിയില്‍ കെഎസ്ആര്‍ടിസി ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ചു;അപകടത്തില്‍ കണ്ടക്ടര്‍ക്ക് പരുക്ക്
ഇലക്രോണിക് മെഷീന്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് വലിയ അഴിമതി നടന്നുവെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു

വയനാട്:കെഎസ്ആര്‍ടിസിയുടെ ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ചു.അപകടത്തില്‍ കണ്ടക്ടര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.വിശദമായ പരിശോധന നടന്നു വരികയാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
ബത്തേരി സ്‌റ്റോര്‍റൂമിലാണ് സംഭവം. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസിന് നല്‍കാനുള്ള ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീനാണ് പൊട്ടിത്തെറിച്ചത്.കെഎസ്ആര്‍ടിസിയുടെ ഐടി സംഘം തിരുവനന്തപുരത്ത് നിന്ന് ബത്തേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 13,500 രൂപയാണ് പുതിയതായി വാങ്ങിയ ടിക്കറ്റ് മെഷീനിന്റെ വില.
നേരത്തെ തന്നെ ഇടിഎമ്മുമായി ബന്ധപ്പെട്ട് ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. മെഷീനില്‍ അവകാശപ്പെടുന്നത് പോലെ ജിപിഎസ് സംവിധാനം മെഷീനില്‍ ഇല്ലെന്നായിരുന്നു അതിലൊന്ന്. മറ്റൊന്ന് മെഷീന്‍ ഉപയോഗിക്കുന്ന സമയത്ത് അധികമായി ചൂടാകുന്നു എന്നതായിരുന്നു. ഇലക്രോണിക് മെഷീന്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് വലിയ അഴിമതി നടന്നുവെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
RELATED STORIES
മുസ് ലിംകള് പീഡിപ്പിക്കപ്പെടുമ്പോള് ഹിന്ദുമതം വെടിയുക ഓരോ...
23 May 2022 1:17 PM GMTപുഴു വെറുമൊരു മുഖ്യധാരാസിനിമയല്ല
20 May 2022 11:22 AM GMTഗ്യാന്വാപിക്കടിയില് ഒളിഞ്ഞിരിക്കുന്നത്...
18 May 2022 10:42 AM GMTപുഴു: ബോധത്തിലും അബോധത്തിലും ജാതിപേറുന്ന 'നല്ലവനായ' സവര്ണ്ണന്റെ...
17 May 2022 10:36 AM GMTകേരളം കൊവിഡ് മരണങ്ങള് ഒളിപ്പിച്ചുവച്ചോ?
13 May 2022 1:08 PM GMTഭക്ഷ്യവിഷബാധയില്ലാത്ത കിണാശേരി
10 May 2022 2:48 PM GMT