ആലിപ്പറമ്പ് കോളനിയില്‍ കയറി ആക്രമണം; സ്ത്രീകളടക്കം നിരവധി പേര്‍ ആശുപത്രിയില്‍

ആലിപറമ്പ് വാഴേങ്കട കണ്ണത്ത് കോളനിയില്‍ ചൊവ്വാഴ്ച്ച രാത്രിയിലാണ് സംഘടിച്ചെത്തിയ സംഘം അക്രമം നടത്തിയത്. വീടുകള്‍ കയറി സ്ത്രീകള്‍ അടക്കം നിരവധി പേര്‍ക്ക് വടി ഉപയോഗിച്ചുള്ള അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ആലിപ്പറമ്പ് കോളനിയില്‍ കയറി ആക്രമണം;  സ്ത്രീകളടക്കം നിരവധി പേര്‍ ആശുപത്രിയില്‍

പെരിന്തല്‍മണ്ണ: പ്രാദേശിക പ്രശ്‌നത്തെ തുടര്‍ന്ന് ആലിപ്പറമ്പ് കോളനിയില്‍ ആക്രമണം. സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. കോളനി നിവാസികളായ അനീഷ് (32), ഷിജു (32), ബാബു (43), മണികണ്ഠന്‍ (49), കാളി (60), ലീല (56) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ആലിപറമ്പ് വാഴേങ്കട കണ്ണത്ത് കോളനിയില്‍ ചൊവ്വാഴ്ച്ച രാത്രിയിലാണ് സംഘടിച്ചെത്തിയ സംഘം അക്രമം നടത്തിയത്. വീടുകള്‍ കയറി സ്ത്രീകള്‍ അടക്കം നിരവധി പേര്‍ക്ക് വടി ഉപയോഗിച്ചുള്ള അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. കോളനിയിലെത്തിയ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു എന്ന് പരിക്കേറ്റവര്‍ പറഞ്ഞു. രണ്ട് സ്ത്രീകള്‍ അടക്കം 7 പേര്‍ക്ക് മാരകമായി പരിക്കേറ്റു ഇവരെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് വിദഗ്ധ ചികിത്സക്കായി പെരിന്തല്‍മണ്ണ മൗലാനയിലെക്ക് മാറ്റുകയും ചെയ്തു. നാല് വര്‍ഷം മുമ്പ് പ്രാദേശികമായ ഒരു പ്രശ്‌നത്തെ തുടര്‍ന്ന് ഉണ്ടായ സംഘട്ടനം തുടര്‍ വര്‍ഷങ്ങളില്‍ തൂതപൂരത്തോടനുബന്ധിച്ച് കണ്ണത്ത് കോളനി നിവാസികള്‍ക്കെതിരെ പകപോക്കലായി മാറുകയായിരുന്നു. പോലിസ് അന്വേഷണമാരംഭിച്ചു.

RELATED STORIES

Share it
Top