മന്ത്രി ആന്റണി രാജുവിന്റെ കുടുംബവീട്ടില്‍ മോഷണം; സ്വര്‍ണവുമായി ഓടിയ കള്ളനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി
തിരുവനന്തപുരം: മന്ത്രി ആന്റണി രാജുവിന്റെ കുടുംബവീട്ടില്‍ മോഷണം. ഗതാഗത മന്ത്രിയുടെ പൂന്തുറയിലെ കുടുംബ വീട്ടിലാണ് ഇന്നലെ രാത്രി മോഷണ ശ്രമം നടന്നത്. അഞ്ചുതെങ്ങ് സ്വദേശി ലോറന്‍സിനെയാണ് നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടിയത്.
ഇന്നലെ രാത്രിയോടെയാണ് സംഭവം. വീട്ടുകാര്‍ പുറത്ത് പോയിരുന്ന സമയത്ത് ലോറന്‍സ് വീടിന്റെ പിന്‍വാതില്‍ വഴി അകത്ത് കടക്കുകയായിരുന്നു. വാതില്‍ പൂട്ടിയിരുന്നില്ല. വാതില്‍ ചാരിയിട്ടാണ് വീട്ടുകാര്‍ പുറത്തേക്ക് പോയത്. ലോറന്‍സ് വീട്ടില്‍ തിരച്ചില്‍ നടത്തുന്നതിനിടെ വീട്ടുകാര്‍ തിരിച്ചെത്തി. ഈ സമയത്ത് പ്രതി കൈയ്യില്‍ കിട്ടിയ സ്വര്‍ണവുമായി പുറത്തേക്കോടി. കള്ളനെ കണ്ട വീട്ടുകാര്‍ പിന്നാലെ ഓടി. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിന്തുടര്‍ന്ന് പിടികൂടി. പിന്നീട് പോലിസെത്തി കള്ളനെ കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തതായി പൂന്തുറ എസ്‌ഐ അറിയിച്ചു.
RELATED STORIES
മാമിയുടെ തിരോധാനക്കേസില്‍ പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്‍ദ്ദിക്കാന്‍ ബസ് നിര്‍ത്തി; കാര്‍ പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്‍ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMT