Kollam

ന്യൂനപക്ഷ മേഖലകളിൽ തനിക്കെതിരേ സിപിഎം വർഗീയ പ്രചരണം നടത്തി : എൻ കെ പ്രേമചന്ദ്രൻ

തന്‍റേത് ആർഎസ്എസ് കുടുംബമാണെന്നും ജയിച്ചാൽ ബിജെപിയിലേക്ക് പോകുമെന്നും ക്രിസ്ത്യൻ കുടുംബങ്ങളോടും മുസ്ലിം ഭൂരിപക്ഷമേഖലകളിലും നടന്ന് പ്രചാരണം അഴിച്ചുവിട്ടു.

ന്യൂനപക്ഷ മേഖലകളിൽ തനിക്കെതിരേ സിപിഎം വർഗീയ പ്രചരണം നടത്തി : എൻ കെ പ്രേമചന്ദ്രൻ
X

കൊല്ലം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ ആരോപണവുമായി കൊല്ലം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എൻ കെ പ്രേമചന്ദ്രൻ. മണ്ഡലത്തിൽ ക്യാംപ് ചെയ്ത് ന്യൂനപക്ഷ മേഖലകളിൽ തനിക്കെതിരെ ഐസക് അപവാദപ്രചരണം അഴിച്ചു വിട്ടെന്ന് പ്രേമചന്ദ്രൻ ആരോപിച്ചു. മതസ്പർധ ഉണ്ടാക്കുന്ന തരത്തിലായിരുന്നു തോമസ് ഐസക്കിന്റെ പ്രചരണം. തന്‍റേത് ആർഎസ്എസ് കുടുംബമാണെന്നും ജയിച്ചാൽ ബിജെപിയിലേക്ക് പോകുമെന്നും ക്രിസ്ത്യൻ കുടുംബങ്ങളോടും മുസ്ലിം ഭൂരിപക്ഷമേഖലകളിലും നടന്ന് പ്രചാരണം അഴിച്ചുവിട്ടു. ന്യൂനപക്ഷ മേഖലയിൽ അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പ്രചരണം നടത്തി.

പകപോക്കുന്ന രീതിയിലായിരുന്നു സിപിഎമ്മിന്റെ പ്രചരണം. വ്യക്തിഹത്യ നടത്താനുള്ള തീരുമാനം സിപിഎം സംസ്ഥാന നേതൃത്വത്തിന്റേതാണ്. കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർഥി ജയിച്ചാൽ അത് അപവാദപ്രചരണത്തിലൂടെ നേടിയ ജയമാകുമെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.

പ്രാദേശികതലങ്ങളിൽ, ബൂത്ത് തലങ്ങളിൽ പ്രവർത്തകരുടെ പ്രതികരണങ്ങൾ അനുസരിച്ച് നല്ല ഭൂരിപക്ഷത്തിൽ താൻ ജയിക്കും. പ്രാദേശികതലത്തിൽ നിന്ന് മികച്ച പ്രതികരണമാണെന്നും അപസ്വരങ്ങളില്ലാതെ മികച്ച വിജയം തനിക്ക് കിട്ടുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

Next Story

RELATED STORIES

Share it