- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുതുതലമുറയുടെ ആവേശം ഏറ്റു വാങ്ങി ഫൈസലിന്റെ പ്രയാണം
കേരളത്തെ ആകെ തകര്‍ത്ത പ്രളയകാലത്ത് ദുരിത ബാധിതരെ സഹായിക്കാന്‍ മുന്‍ പന്തിയില്‍ നിന്ന ഫൈസലിനെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയാണ് മണ്ഡലത്തിലെ പുതുതലമുറ വോട്ടര്‍ മാര്‍ സ്വീകരിച്ചത് .പറവൂര്‍ പള്ളിത്താഴത്തു നിന്നും സ്ഥാനാര്‍ഥിയെ സ്വീകരിച്ചുകൊണ്ട് നൂറു കണക്കിന് പുതു വോട്ടര്‍മാരും യുവാക്കളും വിദ്യാര്‍ത്ഥിനികളും അണി നിരന്ന പ്രകടനം പറവൂര്‍ നഗരിയെ അക്ഷരാര്‍ത്ഥത്തില്‍ ആവേശത്തിലാക്കി

കൊച്ചി: പുതു തലമുറയുടെ സ്‌നേഹ നിര്‍ഭരമായ സ്വീകരണം ഏറ്റു വാങ്ങി എറണാകുളം ലോക് സഭാ മണ്ഡലത്തിലെ എസ്ഡിപി ഐ സ്ഥാനാര്‍ഥി വി എം ഫൈസലിന്റെ പ്രയാണം.കേരളത്തെ ആകെ തകര്‍ത്ത പ്രളയകാലത്ത് ദുരിത ബാധിതരെ സഹായിക്കാന്‍ മുന്‍ പന്തിയില്‍ നിന്ന ഫൈസലിനെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയാണ് മണ്ഡലത്തിലെ പുതുതലമുറ വോട്ടര്‍ മാര്‍ സ്വീകരിച്ചത് .പറവൂര്‍ പള്ളിത്താഴത്തു നിന്നും സ്ഥാനാര്‍ഥിയെ സ്വീകരിച്ചുകൊണ്ട് നൂറു കണക്കിന് പുതു വോട്ടര്‍മാരും യുവാക്കളും വിദ്യാര്‍ത്ഥിനികളും അണി നിരന്ന പ്രകടനം
പറവൂര്‍ നഗരിയെ അക്ഷരാര്‍ത്ഥത്തില്‍ ആവേശത്തിലാക്കി.മാറുന്ന രാഷ്ട്രീയതോടുള്ള പുതു തലമുറയുടെ നിലപാട് വ്യക്തമാകുന്നതുകൂടിയായിരു സ്വീകരണം.രാജ്യത്തെ ജനാധിപത്യവും മതേതര കാഴ്ചപ്പാടുകളും സംരക്ഷിക്കുവാന്‍ തങ്ങള്‍ കരുത്തുറ്റ ജനകീയ ബദല്‍ രാഷ്ട്രിയത്തോടുപ്പമാണ് എന്നുറച്ച് പ്രഖ്യാപിക്കുകയായിരുന്നു നാളെയുടെ ഭാവിയെ നിശ്ചയിക്കാനായി ഒത്തുകൂടിയവര്‍.സ്വീകരണത്തോടനുനുബന്ധിച്ച് നടന്ന പൊതു സമ്മേളനം വിമന്‍ ഇന്ത്യാ മൂവമെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇഷാന ഷനോജ് ഉദ്ഘാടനം ചെയ്തു.മോഡി ഭരണത്തില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിച്ചവര്‍ എന്ന നിലയില്‍ ഭരണകൂടത്തെ താഴയിറക്കേണ്ടത് ഉത്തരവാദിത്യമായി കണ്ട് രാജ്യത്തെ സ്ത്രീകളും യുവാക്കളും മുന്നോട്ട് വരുന്നത് ആശാവഹമാണന്ന് അവര്‍ പറഞ്ഞു.യോഗത്തില്‍ കാംപസ് ഫ്രണ്ടിന്റെ അഭിവാദ്യങ്ങള്‍ നേര്‍ന്നു കൊണ്ട് പറവൂര്‍ ഏരിയ പ്രസിഡന്റ് മുസ്തഫ വി എം ഫൈസലിനെ ഹാരം അണിയിച്ചു.
സ്വീകരണത്തിന് നന്ദി പറഞ്ഞ് വി എം ഫൈസല്‍ സംസാരിച്ചു. പുതുതലമുറയുടെ സ്വീകരണം പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നേരിന്റെ രാഷ്ട്രീയത്തില്‍ മുന്നോട്ട് സഞ്ചരിക്കുവാന്‍ പ്രേരണ നല്‍കുകയാണന്ന് അദ്ദേഹം പറഞ്ഞു.എം കെ അസ് ലം അധ്യക്ഷത വഹിച്ചു. ് എസ് ഡി ടി യു പറവൂര്‍ മണ്ഡലം കമ്മറ്റിയംഗം നിഷാദ്, കാംപസ് ഫ്രണ്ട് സംസ്ഥാന സമിതിയംഗം ഫാത്തിമ അഫ്രിന്‍ ഹാഫിസ് നജ്മുദ്ദീന്‍, സി എ ഷഹീം സംസാരിച്ചു .ത്ര്വയിബ് ,ബിലാല്‍, സദ്ദാം, ഷഹിം ,ആദിറ, റമ്‌സി പ്രകടനത്തിന് നേതൃത്വം നല്‍കി.
RELATED STORIES
പത്തനംതിട്ടയില്‍ വഖ്ഫ് ഭേദഗതി ബില്‍ കത്തിച്ച് എസ്ഡിപിഐ പ്രതിഷേധം
13 Feb 2025 1:58 PM GMTവഖ്ഫ് ബില്ല്; എസ് ഡി പി ഐ എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു
13 Feb 2025 1:50 PM GMTകൊയിലാണ്ടിയില്‍ ഉല്‍സവത്തിനിടെ ഒരു ആന മറ്റൊരു ആനയെ കുത്തി; തിക്കിലും...
13 Feb 2025 1:46 PM GMTഎസ് ഡി പി ഐ വഖ്ഫ് ഭേദഗതി ബില്ല് കത്തിച്ചു പ്രതിഷേധിച്ചു
13 Feb 2025 1:43 PM GMTഉമാതോമസ് ആശുപത്രി വിട്ടു; അല്‍ഭുദകരമായ രക്ഷപ്പെടലെന്ന് ഡോക്ടര്‍മാര്‍
13 Feb 2025 1:32 PM GMT64 മോഷണക്കേസുകളിലെ പ്രതി 49 താക്കോലുകളുമായി പിടിയില്‍
13 Feb 2025 1:13 PM GMT