Ernakulam

എം കെ അര്‍ജുനന്‍ മാസ്റ്ററെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി വി എം ഫൈസല്‍; വിജയാശംസകള്‍ നേര്‍ന്ന് സംഗീത ചക്രവര്‍ത്തി

പള്ളുരുത്തി വെളിയില്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമിക്കുന്ന അര്‍ജ്ജുനന്‍ മാസറ്ററോട് അദ്ദേഹത്തിന്റെ രോഗവിവരങ്ങള്‍ ചോദിച്ചറിഞ്ഞ വി എം ഫൈസലിനെ വിജയിച്ചുവരികയെന്ന് അനുഗ്രഹിച്ചാണ് അര്‍ജ്ജുന്‍ മാസറ്റര്‍ മടക്കി അയച്ചത്

എം കെ അര്‍ജുനന്‍ മാസ്റ്ററെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി വി എം ഫൈസല്‍; വിജയാശംസകള്‍ നേര്‍ന്ന് സംഗീത ചക്രവര്‍ത്തി
X

കൊച്ചി: എറണാകുളം ലോക് സഭാ മണ്ഡലത്തിലെ എസ്ഡിപി ഐ സ്ഥാനാര്‍ഥി വി എം ഫൈസല്‍ വോട്ടു തേടി പ്രമുഖ സംഗീത സംവിധായകന്‍ എം കെ അര്‍ജ്ജുനന്‍ മാസ്റ്ററെ സന്ദര്‍ശിച്ചു. പള്ളുരുത്തി വെളിയില്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമിക്കുന്ന അര്‍ജ്ജുനന്‍ മാസറ്ററോട് അദ്ദേഹത്തിന്റെ രോഗവിവരങ്ങള്‍ ചോദിച്ചറിഞ്ഞ വി എം ഫൈസലിനെ വിജയിച്ചുവരികയെന്ന് അനുഗ്രഹിച്ചാണ് അര്‍ജ്ജുന്‍ മാസറ്റര്‍ മടക്കി അയച്ചത്. കാഥികന്‍ ഇടക്കൊച്ചി സലീംകുമാര്‍, തബലിസ്റ്റ് ജോസ് എന്നിവരും അര്‍ജുനന്‍ മാസ്റ്ററുടെ വസതിയില്‍ എത്തിയിരുന്നു. പര്യടനത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ മണ്ഡലത്തില്‍ പള്ളുരുത്തി വെളിമാര്‍ക്കറ്റ്, കച്ചേരിപ്പടി, നമ്പ്യാപുരം, ചോയ്‌സ് റോഡ് എന്നിവിടങ്ങളില്‍ ഫൈസല്‍ സന്ദര്‍ശനം നടത്തി വോട്ട് തേടി.എല്ലായിടത്തും വന്‍ സ്വീകരണമാണ് ഫൈസലിന് ലഭിച്ചത്. മണ്ഡലം പ്രസിഡന്റ് നിയാസ് മുഹമ്മദാലി, വൈസ് പ്രസിഡന്റ് സുധീര്‍ യൂസഫ്, ട്രഷറര്‍ വിനീഷ് വിശ്വംഭരന്‍, സെക്രട്ടറി അഷ്‌റഫ്, ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഉസ്മാന്‍ കരീം, കണ്‍വീനര്‍ കെ എ കലാം, ഷമീര്‍ ഇക്ബാല്‍, അനീഷ്, അഫ്‌സല്‍, ജിയാസ്, നാസര്‍, അബ്ദുല്‍ ഗഫൂര്‍, ആഷിഖ്, നിയാസ്, അഫ് റാസ്, നഹാസ് ആബിദ്ദീന്‍ എന്നിവരും സ്ഥാനാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു

Next Story

RELATED STORIES

Share it