പ്രളയം തകര്‍ത്ത ആലുവയുടെ ആത്മാവ് തൊട്ടറിഞ്ഞ് മൊയ്തീന്‍കുഞ്ഞിന്റെ റോഡ് ഷോ
മഹാ പ്രളയത്തില്‍ തകര്‍ന്ന ആലുവയിലേക്ക് ആശ്വാസ വാക്കുമായി മേധാ പട്കര്‍ അടക്കമുള്ള ദേശീയ വ്യക്തിത്വങ്ങളെയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മാനുഷിക സഹായങ്ങളും എത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച പി പി മൊയ്തീന്‍ കുഞ്ഞിനെ ആലുവ നിവാസികള്‍ ആദരവോടെയാണ് സ്വീകരിച്ചത്

X
TMY13 April 2019 2:37 AM GMT
കൊച്ചി: ആലുവയുടെ ആത്മാവ് തൊട്ടറിഞ്ഞ് ചാലക്കുടി ലോക് സഭാ മണ്ഡലം എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി പി പി മൊയ്തീന്‍ കുഞ്ഞിന്റെ റോഡ് ഷോ. മഹാ പ്രളയത്തില്‍ തകര്‍ന്ന ആലുവയിലേക്ക് ആശ്വാസ വാക്കുമായി മേധാ പട്കര്‍ അടക്കമുള്ള ദേശീയ വ്യക്തിത്വങ്ങളെയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മാനുഷിക സഹായങ്ങളും എത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച പി പി മൊയ്തീന്‍ കുഞ്ഞിനെ ആലുവ നിവാസികള്‍ ആദരവോടെയാണ് സ്വീകരിച്ചത്.
തോട്ടക്കാട്ടുകരയില്‍ നിന്നാരംഭിച്ച് റോഡ് ഷോയുടെ ഉദ്ഘാടനം പാര്‍ടി ംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ നിര്‍വ്വഹിച്ചു. റഷീദ് എടയപ്പുറം, ഷെഫീഖ്, മനോജ് പി മൈലന്‍, അബ്ദുല്‍ ലത്തീഫ്, സമദ് സംബന്ധിച്ചു. നെടുവന്നൂര്‍, തെറ്റാലി, കാഞ്ഞൂര്‍, ശ്രീമൂലനഗരം, തുരുത്ത, കുട്ടമ്മശ്ശേരി, ചാലക്കല്‍, നാലാംമൈല്‍ എന്നിവിടങ്ങിളില്‍ പര്യടനം നടത്തി
Next Story