Sub Lead

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ച കേസ്: ബിജെപി പ്രവര്‍ത്തകന്‍ പോലിസില്‍ കീഴടങ്ങി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ച കേസ്: ബിജെപി പ്രവര്‍ത്തകന്‍ പോലിസില്‍ കീഴടങ്ങി
X

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകനായ പ്രതി കീഴടങ്ങി. മംഗലപുരം സ്വദേശി രാജു (46) ആണ് കീഴടങ്ങിയത്. കഴിഞ്ഞ നവംബര്‍ 21നായിരുന്നു സംഭവം. സംഭവം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും ബിജെപി പ്രവര്‍ത്തകനെ പിടികൂടാന്‍ പോലിസിന് കഴിഞ്ഞിട്ടിരുന്നില്ല. കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവില്‍ പോയെന്നായിരുന്നു പോലിസ് പറഞ്ഞത്. ഇതിനിടെ പ്രതി വിവിധ കോടതികളില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്നാണ് ഇന്ന് മംഗലപുരം പോലിസില്‍ കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പര്യടനത്തിന്റെ ഭാഗമായി വോട്ട് ചോദിച്ചു മടങ്ങുന്നതിനിടയിലാണ് രാജു വീട്ടമ്മയെ കയറിപ്പിടിച്ചത്.

Next Story

RELATED STORIES

Share it