Loksabha Election 2019

ദക്ഷിണ കന്നഡയില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി മുഹമ്മദ് ഇല്യാസ് തുംബെ പത്രിക നല്‍കി

എസ്ഡിപിഐയുടെ സംസ്ഥാന-ജില്ലാ നേതാക്കളും നൂറുകണക്കിനു പേരുമാണ് സ്ഥാനാര്‍ഥിയെ അനുഗമിച്ചത്

ദക്ഷിണ കന്നഡയില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി മുഹമ്മദ് ഇല്യാസ് തുംബെ പത്രിക നല്‍കി
X

മംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണ കന്നഡ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥി മുഹമ്മദ് ഇല്യാസ് തുംബെ നാമനിര്‍ദേശ പത്രിക നല്‍കി. പാര്‍ട്ടിയുടെ ശക്തി തെളിയിക്കുന്ന റാലിയോടെയാണ് ഹംപാന്‍കട്ട ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫിസിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എസ്ഡിപിഐയുടെ സംസ്ഥാന-ജില്ലാ നേതാക്കളും നൂറുകണക്കിനു പേരുമാണ് സ്ഥാനാര്‍ഥിയെ അനുഗമിച്ചത്. മണ്ഡലത്തിലെ റിട്ടേണിങ് ഓഫിസര്‍ കൂടിയായ ഡെപ്യൂട്ടി കമ്മീഷണര്‍ ശശികാന്ത് ശെന്തില്‍ പത്രിക സ്വീകരിച്ചു. എസ്ഡിപിഐ നേതാക്കളായ ദേവനൂര്‍ പുജ്ഞാഞ്ജയ്യ, റിയാസ് ഫരഞ്ജിപേട്ട, അക്രം ഹസന്‍, അതാഉല്ല ജോക്കട്ടെ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണ കന്നഡ മണ്ഡലത്തില്‍ നിന്ന് എസ്ഡിപിഐയ്ക്കു വേണ്ടി ഹനീഫ് ഖാന്‍ കോട്‌ജേ മല്‍സരിച്ചിരുന്നു.



Next Story

RELATED STORIES

Share it