രണ്ടാം മോദി സര്‍ക്കാര്‍ മെയ് 30നു സത്യപ്രതിജ്ഞ ചെയ്‌തേക്കും

രണ്ടാം മോദി സര്‍ക്കാര്‍ മെയ് 30നു സത്യപ്രതിജ്ഞ ചെയ്‌തേക്കും

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച ജയം ലഭിച്ചതോടെ സര്‍ക്കാര്‍ രൂപീകരണത്തിനു ബിജെപിയും എന്‍ഡിഎയും നീക്കം ശക്തമാക്കി. മെയ് 30നു പുതിയ കേന്ദ്രസര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണു റിപോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര കാബിനറ്റ് മന്ത്രിമാരുടെ യോഗത്തില്‍ 16ാം ലോക്‌സഭ പിരിച്ചുവിടാനും തീരുമാനമായിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിനു രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണാനും യോഗത്തില്‍ ധാരണയായി. എന്‍ഡിഎ സഖ്യകക്ഷികളുമായി ശനിയാഴ്ച ബിജെപി നേതൃത്വം കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുപ്പില്‍ 303 സീറ്റുകള്‍ ബിജെപിക്കും എന്‍ഡിഎ സഖ്യത്തിന് 352 സീറ്റുകളുമാണുള്ളത്.
RELATED STORIES

Share it
Top