യുഡിഎഫിന്റെ വിജയം സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്ത്: ഉമ്മന്‍ ചാണ്ടി

കേരളത്തില്‍ ട്വന്റി ട്വന്റി വിജയമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നതെന്നും എല്ലാ വിഭാഗങ്ങളൂം യുഡിഎഫിനൊപ്പം അണിനിരന്നതിനെ തുടര്‍ന്നാണ് യുഡിഎഫിന് കേരളത്തില്‍ ഇത്രയം വലിയ വിജയം നേടാന്‍ കഴിഞ്ഞതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു

യുഡിഎഫിന്റെ വിജയം സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്ത്: ഉമ്മന്‍ ചാണ്ടി

കൊച്ചി: കേരളത്തിലെ യുഡിഎഫിന്റെ വിജയം സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താണെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കേരളത്തില്‍ ട്വന്റി ട്വന്റി വിജയമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നതെന്നും എല്ലാ വിഭാഗങ്ങളൂം യുഡിഎഫിനൊപ്പം അണിനിരന്നതിനെ തുടര്‍ന്നാണ് യുഡിഎഫിന് കേരളത്തില്‍ ഇത്രയം വലിയ വിജയം നേടാന്‍ കഴിഞ്ഞതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.ആലപ്പുഴയിലും കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് പ്രതീക്ഷ.കേരളത്തില്‍ യുഡിഎഫിന്റെ ഈ മികച്ച വിജയത്തിന് രാഹൂല്‍ ഗാന്ധിയുടെ നേതൃത്വവും സാന്നിധ്യവും ഗുണകരമായി. വയനാട്ടില്‍ കേരളത്തിലെ ഏറ്റവും വലിയ ഭുരിപക്ഷം നേടിയാണ് രാഹുല്‍ ഗാന്ധി വിജയിക്കാന്‍ പോകുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു

RELATED STORIES

Share it
Top