തിരഞ്ഞെടുപ്പ് പരാജയം; സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന്

പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പിലെ പ്രകടനത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റ് തയ്യാറാക്കും. ഈ റിപ്പോര്‍ട്ട് വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും.

തിരഞ്ഞെടുപ്പ് പരാജയം; സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ചര്‍ച്ച ചെയ്യുന്നതിനുള്ള സംസ്ഥാന കമ്മിറ്റിക്ക് മുന്‍പായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് യോഗം ചേരും. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രകടനം, ശബരിമല, ന്യൂനപക്ഷ ഏകീകരണം, രാഹുല്‍ തരംഗം തുടങ്ങിയവും ചര്‍ച്ചയാവും.

പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പിലെ പ്രകടനത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റ് തയ്യാറാക്കും. ഈ റിപ്പോര്‍ട്ട് വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. സംസ്ഥാന സമിതിയുടെ അംഗീകാരത്തോടെ അടുത്ത മാസം ആറിന് ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഈ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
RELATED STORIES

Share it
Top