സിപിഎം സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനിടെ വടിവാളുമായി പ്രവര്‍ത്തകര്‍(വീഡിയോ)
കടമ്പഴിപ്പുറം പഞ്ചയാത്തിലെ ഉമ്മനേഴിയിലാണ് സംഭവം

പാലക്കാട്: എല്‍ഡിഎഫ് പാലക്കാട് മണ്ഡലം സ്ഥാനാര്‍ഥി എം ബി രാജേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വടിവാളുമായി സിപിഎം പ്രവര്‍ത്തകര്‍. പ്രചാരണ വാഹനങ്ങള്‍ കടന്നുപോവുന്നതിനിടെ അപകടത്തില്‍പെട്ട സിപിഎം പ്രവര്‍ത്തകരുടെ ബൈക്കില്‍ നിന്ന് വടിവാള്‍ റോഡിലേക്ക് വീഴുകയായിരുന്നു. കടമ്പഴിപ്പുറം പഞ്ചയാത്തിലെ ഉമ്മനേഴിയിലാണ് സംഭവം. പരിസരത്തുള്ള ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തിലെ അതിര്‍ക്കാട് നിന്നാരംഭിച്ച പ്രചാരണം വൈകീട്ടോടെ പുലാപ്പറ്റ ചെലേപാടത്തേക്ക് സ്വീകരണത്തിന് പോവുന്ന വഴിയിലാണ് അകമ്പടി പോയ സിപിഎം പ്രവര്‍ത്തകന്റെ ഇരുചക്രവാഹനം മറിഞ്ഞു വീഴുകയും വാഹനത്തില്‍ നിന്നു വടിവാള്‍ താഴെ വീഴുകയും ചെയ്തത്. ഇത് പരിസരത്തുള്ളവര്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുന്നുണ്ടെന്ന് മനസ്സിലാക്കിയ സിപിഎം പ്രവര്‍ത്തകര്‍ റോഡില്‍ വീണു കിടന്ന ആയുധത്തെ പുറകെ വന്ന വാഹനങ്ങളാല്‍ മറക്കുകയും ബൈക്കിലുള്ള മറ്റൊരാള്‍ വാളെടുത്ത് യാത്ര തുടരുകയുമാണ് ചെയ്യുന്നത്. പെരിയ ഇരട്ടക്കൊല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരേ കോണ്‍ഗ്രസ് അക്രമരഹിത കേരളത്തിന് ഒരു വോട്ട് എന്ന പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് വടിവാള്‍ വിവാദം.
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര് ഫ്രണ്ട് മുന് പ്രവര്ത്തകര്ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്ദ്ദിച്ച് മുതുകില് 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT