Latest News

മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍
X

വൈത്തിരി: സ്വകാര്യ റിസോര്‍ട്ടില്‍ പണിക്കായെത്തിയ യുവാക്കളില്‍ നിന്നും മയക്കുമരുന്നു പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് വൈത്തിരി പോലീസ് ഇന്‍സ്‌പെക്ടര്‍ എ യു ജയപ്രകാശും, എസ് ഐ രാംകുമാറുമടങ്ങിയ പോലീസ് സംഘം നടത്തിയ പരിശോധനയില്‍ 40 ഗ്രാം ചരസ്സാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പനമരം ചെറുകാട്ടൂര്‍ സ്വദേശികളായ ബീരാളി റജിനാസ് (25), തൈവളപ്പില്‍ സുഹാദ് (25) എന്നിവരെ അറസ്റ്റ് ചെയ്തു.


അടഞ്ഞുകിടക്കുന്ന റിസോര്‍ട്ടില്‍ മറ്റ് പണികള്‍ക്കായെത്തിയ ഇവരുടെ മുറിയില്‍ നിന്നുമാണ് മയക്കുമരുന്ന് പിടികൂടിയത്. ഇവര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നോ എന്നുള്ള കാര്യം അന്വേഷിച്ച് വരുന്നതായി പോലീസ് വ്യക്തമാക്കി. എഎസ്‌ഐ നെല്‍സന്‍, സിപിഒ മാരായ ഹബീബ്, താഹിര്‍, ഷാജഹാന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.




Next Story

RELATED STORIES

Share it