Latest News

അഞ്ച് ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍

പെരിന്തല്‍മണ്ണ ആലിപ്പറമ്പ് വില്ലേജില്‍ ആലിപ്പറമ്പ് ദേശത്ത് കരിങ്ങാട്ടില്‍ കൃഷ്ണകുമാര്‍ (45) ആണ് പിടിയിലായത്.

അഞ്ച് ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍
X

പെരിന്തല്‍മണ്ണ: ബൈക്കില്‍ കടത്തുകയായിരുന്ന അഞ്ചു ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍. പെരിന്തല്‍മണ്ണ ആലിപ്പറമ്പ് വില്ലേജില്‍ ആലിപ്പറമ്പ് ദേശത്ത് കരിങ്ങാട്ടില്‍ കൃഷ്ണകുമാര്‍ (45) ആണ് പിടിയിലായത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ പി സിബിയും പാര്‍ട്ടിയും ആലിപ്പറമ്പ് ഭാഗങ്ങളില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധന നടത്തവെയാണ് കെഎല്‍ 53 എ 4296 ഹീറോ ഹോണ്ട പാഷന്‍ പ്രോ ബൈക്കില്‍ എത്തിയ കൃഷ്ണകുമാര്‍ പിടിയിലായത്. പ്രിവന്റിസ് ഓഫിസര്‍ ഓഫീസര്‍ മുരുകന്‍, ഇഐ ഐബി പ്രിവന്റിവ് ഓഫിസര്‍ ഫ്രാന്‍സിസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അനീഷ്, നിബുണ്‍, എക്‌സൈസ് ഡ്രൈവര്‍ പുഷ്പരാജ് എന്നിവര്‍ പങ്കെടുത്തു. പ്രതിയെ പെരിന്തല്‍മണ്ണ ജെഎഫ്‌സിഎം കോടതിയില്‍ ഹാജരാക്കി മഞ്ചേരി ജയിലില്‍ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it