Latest News

കോഴിക്കോട് ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

കോഴിക്കോട് ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു
X

കോഴിക്കോട്: ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണ് 23കാരന് ദാരുണാന്ത്യം. കോളിക്കല്‍ ആശാരിക്കണ്ടി അബ്ദുല്‍ നാസറിന്റെ മകന്‍ അനീസാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ബാലുശ്ശേരി എകരൂല്‍ കരുമലയിലായിരുന്നു അപകടം.

രാവിലെ അപകടം നടന്ന ഉടന്‍തന്നെ ഗുരുതരാവസ്ഥയിലായിരുന്ന അനീസിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികില്‍സയിലിരിക്കെ വൈകീട്ടോടെയാണ് അനീസ് മരിച്ചത്. കോളിക്കലില്‍ പിതാവിനൊപ്പം ബേക്കറി നടത്തിവരികയായിരുന്നു അനീസ്.

Next Story

RELATED STORIES

Share it