Latest News

ഒന്നര കി.ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

പുലാമന്തോള്‍ ചെമ്മല സ്വദേശി മണ്ണേങ്ങല്‍ കണ്ണം തൊടി ഉമ്മറുല്‍ ഫാറൂഖ് (23) ആണ് പിടിയിലായത്.

ഒന്നര കി.ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍
X

പെരിന്തല്‍മണ്ണ: പുലാമന്തോള്‍ ടൗണും പരിസരങ്ങളും കേന്ദ്രീകരിച്ചു കഞ്ചാവ് വില്‍പന നടത്തിവന്ന യുവാവ് പിടിയില്‍. പുലാമന്തോള്‍ ചെമ്മല സ്വദേശി മണ്ണേങ്ങല്‍ കണ്ണം തൊടി ഉമ്മറുല്‍ ഫാറൂഖ് (23) ആണ് പിടിയിലായത്.

പോലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പോലിസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍, സബ് ഇന്‍സ്‌പെക്ടര്‍ സി കെ നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പുലാമന്തോള്‍ പാലത്തിന് സമീപം വച്ച് ഒന്നര കിലോഗ്രാം കഞ്ചാവുമായി ഇയാള്‍ പിടിയിലായത്.

ഇയാള്‍ക്കെതിരേ വിവിധ സ്‌റ്റേഷനുകളില്‍ കഞ്ചാവ്, മോഷണക്കേസുകള്‍ നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it