ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

വയനാട് വെള്ളമുണ്ട പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ബുദ്ധിമാന്ദ്യമുള്ള യുവതിയെ കാറില്‍ തട്ടിക്കൊണ്ട് പോയി കൂട്ടബലാല്‍സംഗം ചെയ്തുവെന്ന പരാതിയിലാണ് മാനന്തവാടി ചെറ്റപ്പാലം പള്ളി വളപ്പില്‍ മുനീറി (28)നെ അറസ്റ്റ് ചെയ്തത്. 26 കാരിയായ വെള്ളമുണ്ട സ്വദേശിയായ യുവതിയെ കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ കാണാനില്ലായിരുന്നു.

കല്‍പറ്റ: ബുദ്ധിമാന്ദ്യമുള്ള യുവതിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാല്‍ഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കൂട്ടുപ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം.

വയനാട് വെള്ളമുണ്ട പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ബുദ്ധിമാന്ദ്യമുള്ള യുവതിയെ കാറില്‍ തട്ടിക്കൊണ്ട് പോയി കൂട്ടബലാല്‍സംഗം ചെയ്തുവെന്ന പരാതിയിലാണ് മാനന്തവാടി ചെറ്റപ്പാലം പള്ളി വളപ്പില്‍ മുനീറി (28)നെ അറസ്റ്റ് ചെയ്തത്. 26 കാരിയായ വെള്ളമുണ്ട സ്വദേശിയായ യുവതിയെ കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ കാണാനില്ലായിരുന്നു.

അതേത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നു വരുന്നതിനിടെ ശനിയാഴ്ച അര്‍ധരാത്രിക്ക് വീടരികില്‍ യുവതിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുന്നു.

RELATED STORIES

Share it
Top