തൃശൂരില്‍ യുവാവിന് കുത്തേറ്റു
BY NSH1 Oct 2022 5:01 AM GMT
X
NSH1 Oct 2022 5:01 AM GMT
തൃശൂര്‍: കുന്നംകുളം പോര്‍ക്കുളത്ത് യുവാവിന് കുത്തേറ്റു. പോര്‍ക്കുളം കുടക്കാട്ടില്‍ വീട്ടില്‍ രാഹുലി (23) നാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. സമീപത്തെ പള്ളിപ്പെരുന്നാളിനു പോയി മടങ്ങിവരികയായിരുന്ന രാഹുലും സുഹൃത്തുക്കളും പോര്‍ക്കുളം ഹെല്‍ത്ത് സെന്ററിനു സമീപം ഇരിക്കുകയായിരുന്നു.
പ്രദേശത്തേയ്ക്ക് ബൈക്കിലെത്തിയ സംഘം ഇവരോട് ഇവിടെനിന്ന് മടങ്ങാന്‍ ആവശ്യപ്പെട്ടു. ഇതെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ ബൈക്കിലെത്തിയ നിബിന്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് രാഹുല്‍ മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ കുന്നംകുളം പോലിസ് കേസെടുത്തു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT