Latest News

ഇടുക്കി പൊന്‍മുടി അണക്കെട്ടില്‍ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി

ഇടുക്കി പൊന്‍മുടി അണക്കെട്ടില്‍ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി
X

ഇടുക്കി: ഇടുക്കി പൊന്‍മുടി അണക്കെട്ടില്‍ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി. രാജാക്കാട് മമ്മട്ടിക്കാനം മുണ്ടപ്പിള്ളില്‍ ശ്യാംലാലിനെയാണ് കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം ഡാമില്‍ കുളിക്കാനെത്തിയതായിരുന്നു ശ്യാംലാല്‍. കുളിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന വള്ളത്തില്‍ ക്കയറി ജലാശയത്തിന്റെ മറ്റൊരു ഭാഗത്തേക്ക് പോയി. അതിനിടെ വള്ളം മറിഞ്ഞു.

വെള്ളത്തില്‍ വീണ സുഹൃത്തുക്കളായ അമലും അഭിജിത്തും നീന്തി കരകയറിയെങ്കിലും ശ്യാംലാലിനെ കണ്ടെത്താനായില്ല. രാജാക്കാട് പോലിസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ജലാശയത്തില്‍ പരിശോധന നടത്തി. ശ്യാംലാലിനെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ രാത്രിയില്‍ തിരച്ചില്‍ അവസാനിപ്പിച്ചു.

Next Story

RELATED STORIES

Share it