- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് വാട്‌സാപ്പില്‍ അശ്ലീല സന്ദേശം; കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് വാട്‌സ്ആപ്പ് വഴി നിരന്തരം അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് കുരുമാത്തൂര്‍ മുയ്യം സ്വദേശിയായ ജഗദീഷ് (37) ആണ് പിടിയിലായത്. പ്രതിയെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലിസാണ് അറസ്റ്റ് ചെയ്തത്. വനിതാ കമ്മീഷന്‍ അധ്യക്ഷ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപി അഡ്രസ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചാണ് പ്രതിയെ കണ്ടെത്തിയത്.
പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന്, ഇയാള്‍ മറ്റ് നിരവധി സ്ത്രീകള്‍ക്കും സമാനമായ രീതിയില്‍ അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ചിട്ടുള്ളതായി പോലിസ് കണ്ടെത്തി. തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ കെ കാര്‍ത്തികിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കണ്ണൂര്‍ തളിപ്പറമ്പില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഡെപ്യൂട്ടി കമ്മീഷണര്‍ തപോഷ് ബസുമതാരിയുടെ മേല്‍നോട്ടത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷാജി എം കെ, ഇന്‍സ്‌പെക്ടര്‍ നൗഷാദ് സി കെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണ ചുമതല. വെള്ളിയാഴ്ച് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















