പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു
BY NSH23 Aug 2022 2:13 PM GMT
X
NSH23 Aug 2022 2:13 PM GMT
ഇടുക്കി: പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. ഇടുക്കി പൂപ്പാറ ചൂണ്ടല്‍ സ്വദേശി ബാലാജി (34) ആണ് മരിച്ചത്. പ്രദേശത്തെ തോട്ടങ്ങളിലേയ്ക്ക് വളമെത്തിക്കുന്ന ലോറിയിലെ സഹായിയായിരുന്നു ബാലാജി. വളമിറക്കിയ ശേഷം കട്ടപ്പനയിലെ ഹോട്ടലില്‍നിന്നും പാഴ്‌സലായി പൊറോട്ട വാങ്ങി കഴിച്ചപ്പോളാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയത്.
തൊണ്ടയില്‍ ഭക്ഷണം അന്നനാളത്തില്‍ കുടുങ്ങിയതോടെ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഉടന്‍തന്നെ കട്ടപ്പനയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.
Next Story
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTപയ്യാമ്പലത്തെ സി പി എം സ്മൃതി കുടീരങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമം;...
29 March 2024 2:17 PM GMTമുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ...
29 March 2024 1:56 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT