Latest News

കൊയിലാണ്ടിയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് യുവാവ് മരിച്ചു

കൊയിലാണ്ടിയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് യുവാവ് മരിച്ചു
X

കൊയിലാണ്ടി: ദേശീയപാതയില്‍ കൊയിലാണ്ടിയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് യുവാവ് മരിച്ചു. ഒരാള്‍ ക്കു പരിക്ക്. കാസര്‍കോഡ് ബന്ദിയോട് താഹിറാ മന്‍സില്‍ അബൂബക്കര്‍-സീനത്ത് ദമ്പതികളുടെ മകന്‍ ഫാസില്‍(27) ആണ് മരിച്ചത്. സഹയാത്രികനായ ദുല്‍ഫാന്‍ മാലികി(27)നെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ച രണ്ടോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് കാസര്‍കോഡ് ഭാഗത്തേത്ത് പോവുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. അല്‍ഫാസ്, തംസില്‍ എന്നിവരാണ് മരിച്ച ഫാസിലിന്റെ സഹോദരങ്ങള്‍.




Next Story

RELATED STORIES

Share it