Latest News

പട്ടാമ്പിയില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

പട്ടാമ്പിയില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു
X

പാലക്കാട്: പട്ടാമ്പി കൊപ്പം മുളയങ്കാവില്‍ ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. തൃശൂര്‍ സ്വദേശിയായ നബീല്‍ (19) ആണ് മരണപ്പെട്ടത്. ബൈക്കില്‍ കൂടെ സഞ്ചരിച്ചിരുന്ന ബന്ധുവായ മുഹമ്മദ് ഫൈസലിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറരയ്ക്കായിരുന്നു അപകടം. ടിപ്പര്‍ ലോറിയുടെ അമിതവേഗതയാണ് അപകടമുണ്ടാക്കിയതെന്ന് സിസിടിവിയില്‍ നിന്ന് വ്യക്തമായതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it