Latest News

യാസ്: കേരളത്തില്‍ ഒമ്പതു ജില്ലകളില്‍ മഞ്ഞ ജാഗ്രതാ നിര്‍ദേശം

യാസ്: കേരളത്തില്‍ ഒമ്പതു ജില്ലകളില്‍ മഞ്ഞ ജാഗ്രതാ നിര്‍ദേശം
X

തിരുവനന്തപുരം: അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച യാസ് ഇന്ന് ഒഡീഷ തീരം തൊടുന്നതോടെ കേരളത്തില്‍ കടുത്ത മഴയ്ക്കു സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ മഞ്ഞ ജാഗ്രതാ നിര്‍ദേശം നല്‍കി.

ഇന്ന് രാവിലെയാണ് യാസ് ഒഡീഷയിലെ ഭദ്രാക്ക് ജില്ലയില്‍ ധര്‍മ തുറമുഖത്തിനു സമീപം തീരംതൊടുന്നത്. യാസ്് 290 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.

അതിനിടയില്‍ കേരളത്തില്‍ മെയ് 31നോ അതിനു മുമ്പോ കാലവര്‍ഷമെത്തും.

ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്ത് അതതു സര്‍ക്കാരുകള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപകട സാധ്യതയേറിയ പ്രദേശങ്ങളില്‍നിന്ന് പശ്ചിമ ബംഗാളും ഒഡീഷയും 10 ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചു.

Next Story

RELATED STORIES

Share it