Latest News

ഹോളി ആഘോഷത്തിനിടെ കളര്‍ വെള്ളം തെറിപ്പിച്ചു; മുത്തശ്ശി ചെറുമകന്റെ ദേഹത്തേക്ക് ചൂടുവെള്ളം ഒഴിച്ചു

ഹോളി ആഘോഷത്തിനിടെ കളര്‍ വെള്ളം തെറിപ്പിച്ചു; മുത്തശ്ശി ചെറുമകന്റെ ദേഹത്തേക്ക് ചൂടുവെള്ളം ഒഴിച്ചു
X

നാഗ്പൂര്‍: ഹോളി ആഘോഷത്തിനിടെ കളര്‍ വെള്ളം തെറിപ്പിച്ചതിനെ തുടര്‍ന്ന് നാലുവയസ്സുകാരനായ കൊച്ചുമകന്റെ ദേഹത്തേക്ക് മുത്തശ്ശി ചൂടുവെള്ളം ഒഴിച്ച് പരിക്കേല്‍പ്പിച്ചു. സിന്ധു താക്കറെ എന്ന സ്ത്രീയാണ് ചൂടുവെള്ളം ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.

ഹോളി ദിനത്തില്‍ വീടിന് പുറത്ത് നിറം ചീറ്റുന്ന കുപ്പിയുമായി കുട്ടി കളിക്കുകയായിരുന്നു. ഇതിനിടെ ബക്കറ്റില്‍ ചൂടുവെള്ളവുമായി വഴിയിലൂടെ നടന്നുപോകുകയായിരുന്ന മുത്തശ്ശിയുടെ മേല്‍ കുട്ടി അബദ്ധത്തില്‍ നിറം കലര്‍ത്തിയ വെള്ളം ചീറ്റിയതോടെ പ്രകോപിതയായ അവര്‍ കൈയിലുണ്ടായിരുന്ന ചൂടുവെള്ളം കുട്ടിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. പൊള്ളലിന്റെ വേദനയില്‍ കുട്ടി നിലവിളിച്ച് കരയുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അരയ്ക്കു താഴെ ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് ഏകദേശം 45 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.

Next Story

RELATED STORIES

Share it