Latest News

മുന്‍ ഭാര്യയെ കൊന്ന് മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം ഉപേക്ഷിച്ചു; പ്രതി പിടിയില്‍

മുന്‍ ഭാര്യയെ കൊന്ന് മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം ഉപേക്ഷിച്ചു; പ്രതി പിടിയില്‍
X

ജയ്പൂര്‍: ഏഴു വര്‍ഷമായി വേര്‍പിരിഞ്ഞ് താമസിച്ചിരുന്ന ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം ഉപേക്ഷിച്ച കേസില്‍ മുന്‍ ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. സതീഷ് കുമാര്‍ ശര്‍മ്മ (50)യാണ് മുന്‍ഭാര്യ മീനു ശര്‍മ്മയെ കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്ന് പോലിസ് അറിയിച്ചു. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ മീനു കഴിഞ്ഞ ഏഴു വര്‍ഷമായി സ്വന്തം വീട്ടിലായിരുന്നു താമസം. സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സതീഷ് മീനുവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ ശേഷമാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ഏപ്രില്‍ 20നു റെയില്‍വേ ട്രാക്കിന് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മുഖത്ത് തുണി മുറുക്കിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മീനുവിന്റെ സഹോദരന്‍ വിഷ്ണു കാന്ത് ശര്‍മ്മയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

വസ്ത്രങ്ങള്‍ വാങ്ങാനായി വീട്ടില്‍ നിന്ന് പോയ മീനു പിന്നീട് തിരികെ എത്തിയില്ലെന്ന് കുടുംബം പോലിസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംശയം സതീഷിലേക്കെത്തുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

Next Story

RELATED STORIES

Share it