Latest News

യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍
X

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് ഭര്‍ത്തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലിസ് സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശിനി വൈഷ്ണവി (26)യെ ഭര്‍ത്താവ് ദീക്ഷിത് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമായത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വൈഷ്ണവിയെ കാട്ടുകുളത്തെ ഭര്‍ത്തൃവീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. ആ സമയത്ത് വീട്ടില്‍ ഭര്‍ത്താവ് ദീക്ഷിത് മാത്രമാണുണ്ടായിരുന്നത്. വൈഷ്ണവിയുടെ ബന്ധുക്കള്‍ക്ക് വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവരെ മാങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആദ്യഘട്ടത്തില്‍ അസ്വാഭാവിക മരണമായി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതോടെയാണ് കേസ് കൊലപാതകമായി മാറിയത്. തുടര്‍ന്ന് ദീക്ഷിതിനെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് ദീക്ഷിത് കൊലപാതകം നടത്തിയതെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. പ്രതിയുടെ മൊഴിയനുസരിച്ച്, വൈഷ്ണവിയെ വീടിനുള്ളില്‍ തര്‍ക്കത്തിനിടെ ശ്വാസംമുട്ടിച്ചുകൊല്ലുകയായിരുന്നു.

പെരിന്തല്‍മണ്ണ ആനമങ്ങാട് ചോലക്കല്‍വീട്ടില്‍ ഉണ്ണിക്കൃഷ്ണന്റെയും ശാന്തയുടെയും മകളാണ് വൈഷ്ണവി. കഴിഞ്ഞ 2024 മെയ് 19 നാണ് വൈഷ്ണവിയുടെയും ദീക്ഷിതിന്റെയും വിവാഹം നടന്നത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ആനമങ്ങാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി.

Next Story

RELATED STORIES

Share it