വിതുരയില്‍ കാട്ടാന ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്
BY NSH28 Sep 2022 6:07 PM GMT

X
NSH28 Sep 2022 6:07 PM GMT
തിരുവനന്തപുരം: വിതുരയില്‍ കാട്ടാന ആക്രമണത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാത്രി 7.15ന് ബോണക്കാടാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വിതുര സ്വദേശികളായ മഹേഷ് (42), പ്രിന്‍സ് (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിതുര താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികില്‍സയ്ക്കുശേഷം ഇവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
വീട് പണി കഴിഞ്ഞ് മടങ്ങും വഴിയാണ് ആക്രമണമുണ്ടായത്. ബോണക്കാട് നിന്നും വിതുരയിലേക്ക് ബൈക്കില്‍ വരുന്ന വഴിയില്‍ വളവില്‍ കാട്ടാന നില്‍ക്കുന്നത് കണ്ടു. ഇവരെ കണ്ടതും ആന പാഞ്ഞെത്തി. ബൈക്ക് എടുത്ത് തിരിച്ചുപോവാന്‍ ശ്രമിക്കുന്നതിനിടെ കാട്ടാന ഇരുവരെയും ആക്രമിക്കുകയായിരുന്നു.
Next Story
RELATED STORIES
കോട്ടക്കല്‍ നഗരസഭാ ഭരണം ലീഗിന് നഷ്ടമായി
6 Dec 2023 10:16 AM GMTപി ഡി പി പത്താം സംസ്ഥാന സമ്മേളനം ഡിസംബര്‍ ഒമ്പത് മുതല്‍ മലപ്പുറം...
5 Dec 2023 5:31 AM GMTകാട്ടുപന്നിക്ക് വെച്ച കെണിയില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം;...
4 Dec 2023 5:05 AM GMTകോട്ടക്കല്‍ പോലിസ് സ്റ്റേഷന് ആക്രമിച്ചെന്ന കേസ്: മുഴുവന്‍ പേരെയും...
29 Nov 2023 9:28 AM GMTനവകേരള സദസ്സ്: അഭിവാദ്യമര്‍പ്പിക്കാന്‍ വീണ്ടും കുട്ടികളെ...
27 Nov 2023 3:17 PM GMTഹസീബ് തങ്ങള്‍ക്ക് ലീഗുമായി ബന്ധമില്ലെന്ന്
27 Nov 2023 1:09 PM GMT